Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പഞ്ചായത്തിൽ പ്രവാസി ഭദ്രതസ്കീമിന് തുടക്കമായി.




മാറഞ്ചേരി പഞ്ചായത്തിൽ പ്രവാസി  ഭദ്രതസ്കീമിന് തുടക്കമായി.

 കോവിഡ് മൂലം പ്രവാസികൾക്ക് തിരിച്ചു പോകാൻ പറ്റാത്തവർക്ക് എന്തെങ്കിലും സംരംഭം ചെയ്യുന്നതിനുവേണ്ടി രണ്ട് ലക്ഷം രൂപയാണ് പദ്ധതിയുടെ ഭാഗമായി വായ്പയായി അനുവദിക്കുന്നത്. അതിൽ ഒരു ലക്ഷം രൂപ വീതം 10 പേർക്ക്  നൽകി. 45 ദിവസം കഴിഞ്ഞ് വീണ്ടും ഓരോ ലക്ഷം വീതം കൂടി നൽകും. പലിശരഹിത വായ്പയാണ്. രണ്ടു വർഷമാണ് കാലാവധി. പ്രവാസി ഭദ്രത ചെക്ക് വിതരണത്തിന്റെ  ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയോടത്ത് നിർവഹിച്ചു .

 പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസീസ് അധ്യക്ഷതവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ഫൗസിയ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാർ. വാർഡ് മെമ്പർമാരായ ലീന മുഹമ്മദലി, ബൽക്കീസ്, നിഷ, വൈസ് സി ഡി എസ് വിനീത മറ്റ് ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി വിനോദ് കുമാർ പ്രവാസി ഭദ്രത ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments