Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ബ്ലോക്കിന് സ്വരാജ് ട്രോഫി; അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ആറ്റുണ്ണി തങ്ങൾ .





പെരുമ്പടപ്പ് ബ്ലോക്കിന് സ്വരാജ് ട്രോഫി; അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ആറ്റുണ്ണി തങ്ങൾ .

2020 - 2021 കാലഘട്ടത്തിലെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായാണ് പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് സ്വരാജ് ട്രോഫിക്ക് അർഹരായത്. ഈ കാലയളവിൽ പത്ത് വർഷകാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയി പത്ത് മാസക്കാലം സേവനമനുഷ്ഠിച്ച ആറ്റുണ്ണി തങ്ങളെ അഭിനന്ദിച്ച് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു. ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ ഉഷാദേവിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് രൂപം നൽകിയ കർമ്മ പദ്ധതികളാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാൻ സഹായകമായത്. 

കേരളത്തിൽ തന്നെ ആദ്യമായി മാറഞ്ചേരി സ്പെക്ട്രം സ്കൂൾ  ഉൾപ്പെടെ നിരവധി സ്കൂളുകൾ ശിതീകരിച്ചു സാങ്കേതിക മേൻമകൾ ഏറെ പ്രയോജനപ്പെടുത്തി വിദ്യഭ്യാസ പുരോഗതി മെച്ചപ്പെടുത്തി എന്നതിലുപരി അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാലും പദ്ധതിയും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കോവിഡ് കാലഘട്ടത്തിൽ കിഴങ്ങു വണ്ടി, പച്ചക്കറി ഉൽപാദനം, നെൽകൃഷി കർഷകർക്കായുള്ള സഹായങ്ങൾ, ഡയാലിസ് രോഗികൾക്കുള്ള സൗജന്യ കിറ്റുകൾ എന്നിവയെല്ലാം ഈ കർമ്മ പദ്ധതികളുടെ ഭാഗമായിരുന്നു. സ്വരാജ് ട്രോഫി ലഭിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ആറ്റുണ്ണി തങ്ങൾ കൂട്ടിച്ചേർത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments