Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്റിസീലിയൻ്റ് കേരള പ്രോഗ്രാം സംഘടിപ്പിച്ചു



വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത്
റിസീലിയൻ്റ് കേരള പ്രോഗ്രാം  സംഘടിപ്പിച്ചു

വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത്  കിലയുടെ  സഹകരണത്തോടെ 
റിസിലിയൻ്റ് കേരള  പ്രോഗ്രാമിൻ്റ  ഭാഗമായി ഫോക്കസ് ഗ്രൂപ്പ് ചർച്ച സംഘടിപ്പിച്ചു .  തീരദേശ  മേഖലയിലെ കടലാക്രമണം , മണ്ണൊലിപ്പ് പരിസ്ഥിതി നാശം  തടയുക,  വിദ്യഭ്യാസ ആരോഗ്യ  , മേഖലയിലെ  അടിസ്ഥാന  വികസന  സൗകര്യങ്ങൾ ,  തൊഴിൽ സംരംഭങ്ങൾ  തുടങ്ങിയവയുമായി  ബന്ധപ്പെട്ട നിർദേശങ്ങൾ സ്വരൂപിക്കുന്നതിന്  ജനപ്രതിനിധികൾ , ഫിഷറീസ് ,  ഹാർബർ എഞ്ചിനീയറിംഗ് ,  ഇറിഗേഷൻ ,  സാഫ്  , തുടങ്ങി ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ ,  സാമൂഹ്യ പ്രവർത്തകർ ,  മത്സ്യമേഖലയിലെ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ  ഫോക്കസ്  ഗ്രൂപ്പ്  ചർച്ചയിൽ  പങ്കെടുത്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  കല്ലാട്ടേൽ ഷംസു അധ്യക്ഷത  വഹിച്ചു . ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റർ  എ. ശ്രീധരൻ  ആമുഖ അവതണം  നടത്തി .  ലോക ബാങ്ക്  സഹായത്തോടെ തീരദേശ മേഖലലയിലെ  പരിസ്ഥിതി സാമൂഹ്യ ആഘാത പഠനവും ,  വിവിധ മേഖലയിലെ വികസന ,ക്ഷേമ  പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട  ചർച്ചകൾക്ക് കില ഫാക്കൽറ്റി  അംഗം
എം . പ്രകാശൻ , ദിനേശ് വന്നേരി , തുടങ്ങിയവർ  നേതൃത്വം  നല്കി .  വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് ,  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത്  , സെയ്ത് പുഴക്കര ,  മെമ്പർമാരായ  ഹുസ്സെൻ പാടത്തകയിൽ ,  ഷരീഫ മുഹമ്മദ് ,  സെക്രട്ടറി കെ. കെ . രാജൻ  തുടങ്ങിയവർ സംസാരിച്ചു .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments