സമാധാനം പുലരുവോളം നീതിയെക്കുറിച്ച് നിരന്തരമായ സംസാരങ്ങളും ഇടപെടലുകളും സജീവമാകണം. പി. സുരേന്ദ്രൻ
നാട്ടിൽ സമാധാനം പുലരുവോളം നീതിയെക്കുറിച്ച നിരന്തരമായ സംസാരങ്ങളും ഇടപെടലുകളും സജീവമാകണമെന്ന് എഴുത്തുകാരനും സാമൂഹ്യ വിമർശകനുമായ പി. സുരേന്ദ്രൻ.
ലോക സാമൂഹ്യനീതി ദിനത്തിൽ 'നീതിയുടെ കാവലാളാവുക' എന്ന പ്രമേയത്തിൽ ഡയലോഗ് സെൻറർ പെരുമ്പടപ്പ് ഏരിയ സംഘടിപ്പിച്ച സൗഹൃദ സായാഹ്നം
എരമംഗലം ഗൈഡൻസ് സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാദത്തമായ നീതിയെ നീതി പീഠങ്ങളും ഭരണകൂടവും വിസ്മരിക്കുമ്പോൾ ജനങ്ങൾ തെരുവുകളിലേക്ക് ജാഗ്രത്താകണമെന്നും സുരേന്ദ്രൻ ഓർമിപ്പിച്ചു.
P.സുരേന്ദ്രൻ എഴുതിയ മലബാർ സമര ചരിത്രം - 1921 പോരാളികൾ വരച്ച ദേശഭൂപടങ്ങൾ എന്നപുസ്തകം ചടങ്ങിൽ വിതരണം ചെയ്തു,
അഫ്സൽ ത്വയ്യിബ് പ്രഭാഷണം നടത്തി. ഡയലോഗ് സെന്റ് ഏരിയാ രക്ഷാധികാരി പി എം മജീദ് സ്വാഗതവും പറഞ്ഞു. എം സി നസീർ അധ്യക്ഷത വഹിച്ചു. കെ. എ. ജമാൽ നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments