Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊ​ന്നാ​നി വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി​യി​ല്‍ വി​ള​ക്ക​ത്തി​രി​ക്കാ​ന്‍ വീ​ണ്ടും വി​ദ്യാ​ര്‍​ഥി​ക​ളെ​ത്തി.





പൊ​ന്നാ​നി വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി​യി​ല്‍ വി​ള​ക്ക​ത്തി​രി​ക്കാ​ന്‍ വീ​ണ്ടും വി​ദ്യാ​ര്‍​ഥി​ക​ളെ​ത്തി.

ഗ​ത​കാ​ല പാ​രമ്പര്യ​ത്തി​ന്റെ ഓ​ര്‍​മ​ക​ളു​മാ​യി പൊ​ന്നാ​നി വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി​യി​ല്‍ വി​ള​ക്ക​ത്തി​രി​ക്കാ​ന്‍ വീ​ണ്ടും വി​ദ്യാ​ര്‍​ഥി​ക​ളെ​ത്തി.


കോ​ഴി​ക്കോ​ട് മ​ര്‍​ക​സി​ന് കീ​ഴി​ലെ നോ​ള​ജ് സി​റ്റി​യി​ല്‍​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി സ​ന​ദ് ക​ര​സ്ഥ​മാ​ക്കി​യ 35ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വി​ള​ക്ക​ത്തി​രി​ക്കാ​നെ​ത്തി​യ​ത്.

പൊ​ന്നാ​നി വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി​യി​ല്‍ ഇ​സ്‌​ലാ​മി​ക മ​ത​പ​ഠ​ന ബി​രു​ദം ന​ല്‍​കാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ച​ട​ങ്ങാ​ണ് വി​ള​ക്ക​ത്തി​രി​ക്ക​ല്‍. വ​ര്‍​ഷ​ങ്ങ​ളോ​ളം ഗു​രു​കു​ല സ​മ്ബ്ര​ദാ​യ​ത്തി​ല്‍ വി​ജ്ഞാ​നം പ​ക​ര്‍​ന്നു ന​ല്‍​ക​പ്പെ​ടു​ന്ന ഇ​വി​ടെ പ​ഠി​താ​ക്ക​ളെ ഒ​രു വി​ള​ക്കി​നു ചു​റ്റും ഒ​രു​മി​ച്ചി​രു​ത്തി​യാ​ണ് പ​ഠ​നം ന​ട​ക്കു​ക. ഇ​താ​ണ് വി​ള​ക്ക​ത്തി​രി​ക്ക​ല്‍ എ​ന്ന​പേ​രി​ല്‍ അ​റി​യ​പ്പെ​ട്ട​ത്. ഇ​ങ്ങ​നെ വി​ള​ക്ക​ത്തി​രു​ന്നു ബി​രു​ദം നേ​ടി​യ​വ​രാ​ണ് ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ മു​സ്‌​ലി​യാ​ര്‍ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ന്റെ ഓ​ര്‍​മ പു​തു​ക്കി എ​ല്ലാ വ​ര്‍​ഷ​വും മ​ര്‍​ക​സി​ലെ ബി​രു​ദം പൂ​ര്‍​ത്തീ​ക​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ള​ക്ക​ത്തി​രി​ക്കാ​നെ​ത്തു​ന്നു​ണ്ട്. പൊ​ന്‍​മ​ള അ​ബ്ദു​ല്‍ ഖാ​ദ​ര്‍ മു​സ്​​ലി​യാ​ര്‍, ശൈ​ഖ് സൈ​നു​ദ്ദീ​ന്‍ മ​ഖ്ദൂം ര​ണ്ടാ​മ​ന്‍ ര​ചി​ച്ച ഫ​ത്‌ഉ​ല്‍ മു​ഈ​ന്‍ ഓ​തി വി​ള​ക്ക​ത്തി​രി​ക്ക​ല്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ന്​ വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി മു​ദ്രി​സ് ഹ​ബീ​ബ് തു​റാ​ബ് ത​ങ്ങ​ള്‍ ത​ല​പ്പാ​റ, ഉ​മ​ര്‍ ഫാ​റൂ​ഖ് അ​ലി സ​ഖാ​ഫി, അ​ശ്റ​ഫ് അ​ലി സ​ഖാ​ഫി, സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അം​ഗം കെ.​എം. മു​ഹ​മ്മ​ദ് ഖാ​സിം കോ​യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കാ​ര​ന്തൂ​ര്‍ ജാ​മി​അ മ​ര്‍​ക​സു​സ്സ​ഖാ​ഫ​തി​സ്സു​ന്നി​യ്യ ശ​രീ​അ​ത്ത്​ കോ​ള​ജ് അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളും പൊ​ന്നാ​നി വ​ലി​യ ജു​മു​അ​ത്ത്​ പ​ള്ളി​യി​ല്‍ വി​ള​ക്ക​ത്തി​രി​ക്ക​ല്‍ ച​ട​ങ്ങി​നെ​ത്തി. അ​ഞ്ചു നൂ​റ്റാ​ണ്ടി​ന്​ മു​മ്ബ് ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​നും സൂ​ഫീ​വ​ര്യ​നു​മാ​യ ശൈ​ഖ് സൈ​നു​ദ്ദീ​ന്‍ മ​ഖ്ദൂ​മാ​ണ് പ​ള്ളി​യും വി​ള​ക്കും സ്ഥാ​പി​ച്ച​ത്. മ​ര്‍​ക​സ് ചാ​ന്‍​സ​ല​ര്‍ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​രു​ടെ ആ​ശീ​ര്‍​വാ​ദ​ത്തോ​ടെ ശ​രീ​അ​ത്ത്​ കോ​ള​ജ് അ​ധ്യാ​പ​ക​ര്‍ വി​ള​ക്ക​ത്തി​രി​ക്ക​ലി​ന് നേ​തൃ​ത്വം ന​ല്‍​കി. ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി. ​മു​ഹ​മ്മ​ദ് ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ന്ത​പു​രം എ.​പി. മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ര്‍ വി​ള​ക്ക​ത്തി​രു​ന്ന് ദ​ര്‍​സി​ന് നേ​തൃ​ത്വം ന​ല്‍​കി. ജു​മു​അ​ത്ത് പ​ള്ളി മു​ദ​രി​സ് ഹ​ബീ​ബ് തു​റാ​ബ് ത​ങ്ങ​ള്‍ അ​സ്സ​ഖാ​ഫി, വി. ​സെ​യ്തു മു​ഹ​മ്മ​ദ് ത​ങ്ങ​ള്‍, അ​ബ്ദു​ല്ല ബാ​ഖ​വി ഇ​യ്യാ​ട്, കെ.​എം. മു​ഹ​മ്മ​ദ് ഖാ​സിം കോ​യ എ​ന്നി​വ​ര്‍ അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments