അയിരൂർ പ്രദേശത്ത് കിണറുകളിൽ പുളി വെള്ളം കയറാതിരിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ സമഗ്ര പദ്ധതിക്ക് തുടക്കമായി
അയിരൂർ കനോലികനാലിൽ ചേരുന്ന ചക്കരത്തോട് കടന്നുപോകുന്ന വാർഡ് 2 ,14 ,13 എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് കിണറുകളും കൃഷിയിടങ്ങളും പുളി വെള്ളം കയറുന്നതിനു ശാശ്വത പരിഹാരം കാണാൻ വാർഡ് മെമ്പർ മാരുടെയും ബ്ലോക്ക് മെമ്പർമാരുടെയും പ്രദേശവാസികളുടെയും അഭ്യർത്ഥന മാനിച്ച് ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ പദ്ധതി വിഹിതത്തിൽ നിന്ന് 20 ലക്ഷം രൂപ വകയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്ക്
ടെക്നിക്കൽ സാങ്ഷനും ടെൻഡറും ആയി.
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കോൺട്രാക്ടറും ഗുണഭോക്താക്കളും ഡിവിഷൻ മെമ്പറും നിലവിലെ അവസ്ഥ പരിശോധിച്ചു പ്രാഥമിക നടപടികൾ ആരംഭിച്ചു. ഈ പദ്ധതി പ്രാബല്യത്തിലാകുന്നതോടെ ഒരു പ്രദേശത്തിന്റെ ചിരകാല സ്വപ്നമാണ് സാക്ഷാൽക്കരിക്കപ്പെടുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments