കുന്നംകുളം ഹൈടെക് പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം മാര്‍ച്ച് 6ന്
കുന്നംകുളം ഹൈടെക് പൊലീസ് സ്റ്റേഷന്‍ യാഥാർത്ഥ്യമാകുന്നു. മാര്‍ച്ച് 6ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഹൈടെക് പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്താദ്യമായി എം എല്‍ എ ഫണ്ടില്‍ നിര്‍മിക്കുന്ന ഹൈടെക് പൊലീസ് സ്റ്റേഷനാണിത്. എ സി മൊയ്തീന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ വിനിയോഗിച്ചാണ് പൊലീസ് സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
തൃശൂര്‍ റോഡിലുള്ള പഴയ പൊലീസ് സ്റ്റേഷന്‍ പൊളിച്ചാണ് 2020 സെപ്റ്റംബറില്‍ പുതിയ ഹൈടെക് പൊലീസ് സ്റ്റേഷന് തറക്കല്ലിട്ടത്. 10,500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളടങ്ങിയതാണ് പുതിയകെട്ടിടം. എയര്‍ കണ്ടീഷന്‍, ലിഫ്റ്റ്, ടി വി ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, സന്ദര്‍ശക മുറി, വാഹന പാര്‍ക്കിങ്, ഗാര്‍ഡന്‍, കവാടം മുതലായ സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്. വടകര ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല. ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ കുന്നംകുളം നഗരസഭ എന്‍ജിനീയറിങ് വിഭാഗമാണ് സ്റ്റേഷന് രൂപരേഖ തയ്യാറാക്കി പ്രവര്‍ത്തനങ്ങളില്‍ മുഖ്യ സഹായം നല്‍കിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments