2.05 കിലോ ചന്ദനവുമായി അയിലക്കാട് സ്വദേശി പെരുമ്പടപ്പ് പോലീസിൻ്റെ പിടിയിൽ
2.05 കിലോ ചന്ദനവുമായി അയിലക്കാട് സ്വദേശി അനഫി പെരുമ്പടപ്പ് പോലീസിൻ്റെ പിടിയിൽ. കഴിഞ്ഞ ദിവസം മാറഞ്ചേരിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതിയെ പിടിച്ചത്.പെരുമ്പടപ്പ് ഭാഗത്ത് നിന്നും എടപ്പാൾ ഭാഗത്തേക്ക് പോകുകയായിരുന്ന പ്രതിയുടെ വാഹനം പോലീസ് പരിശോധന നടത്തിയതിലാണ് ചന്ദനം കണ്ടെത്തിയത്.
2 .05കിലോചന്ദനം ആണ് കണ്ടെത്തിയത്. അയിലക്കാട് മാഞ്ഞാബ്രയിൽ കുഞ്ഞിമോൻ മകനാണ് അനഫി (32).
പ്രതിയുടെ ബാഗിൽ നിന്ന് വെട്ടുകത്തി, മരം മുറിക്കുന്ന വാൾ ,മൊബൈൽ ഫോൺ എന്നിവ കണ്ടെത്തിയിട്ടുണ്ട്.കൂട്ട് പ്രതിയായ ഷംസീർ ഒളിവിലാണ്.പെരുമ്പടപ്പ് സി ഐ വിമോദിൻ്റെ നേത്യതത്തിലുള്ള എസ് ഐമാരായ ശ്യാം ,ശ്രീനി, സി പി ഓ മാരായ കലാം, അനിൽ, അനീഷ് എന്നിവർ വാഹന പരിശോധനയിൽ ഉണ്ടായിരുന്നു..പ്രതിയെ കോടതിയിൽ ഹാജരാക്കി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments