Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം ഡോ. എം.പി. അബ്‌ദുസമദ്‌ സമദാനി എം.പിയ്ക്ക് പുരസ്‌കാര സമർപ്പണം തിങ്കളാഴ്‌ച നാലിന് എരമംഗലത്ത്


പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം ഡോ. എം.പി. അബ്‌ദുസമദ്‌ സമദാനി എം.പിയ്ക്ക് 
പുരസ്‌കാര സമർപ്പണം തിങ്കളാഴ്‌ച നാലിന് എരമംഗലത്ത് 

എരമംഗലം: ചരിത്രപ്രസിദ്ധമായ പൊന്നാനിയുടെയും പൗരാണിക ചരിത്രങ്ങളാൽ സമ്പന്നമായ വന്നേരിനാടിന്റെ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന മുൻ എം.എൽ.എ. പി.ടി. മോഹനകൃഷ്‌ണൻ 2021 -22 -ലെ സ്‌മാരക പുരസ്‌കാരം ഡോ. എം.പി. അബ്‌ദുസമദ്‌ സമദാനി എം.പിയ്ക്ക് നൽകുമെന്ന് പുരസ്‌കാരസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 മാനവിക ചിന്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച പാർലമെന്റേറിയൻ, ജനകീയൻ തുടങ്ങിയ മേഖലയിൽ അരനൂറ്റാണ്ടായി നിറഞ്ഞുനിൽക്കുന്ന ബഹുമുഖപ്രതിഭയെന്ന നിലയിലാണ് അബ്‌ദുസമദ്‌ സമദാനിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് സമിതിഭാരവാഹികൾ പറഞ്ഞു. തിങ്കളാഴ്‌ച പത്തിന് എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന പി.ടി. മോഹനകൃഷ്‌ണൻ അനുസ്‌മരണസമ്മേളനത്തിൽ പുരസ്‌കാര സമർപ്പണം നടക്കും. മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയിൽനിന്ന് എം.പി. അബ്‌ദുസമദ്‌ സമദാനി എം.പി. പുരസ്‌കാരം ഏറ്റുവാങ്ങും. കെ.പി.സി.സി. മുൻ പ്രസിഡൻറ് വി.എം. സുധീരൻ അനുസ്‌മരണ പ്രഭാഷണവും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുഖ്യപ്രഭാഷണവും നടത്തും. വിവിധ മേഖലയിൽ കഴിവുതെളിയിച്ച പ്രതിഭകൾക്ക് ഉപഹാരവിതരണം പി. നന്ദകുമാർ എം.എൽ.എയും,  പി.ടി. മോഹനകൃഷ്‌ണന്റെ സ്മരണാർത്ഥം നിർമിച്ച 'മോഹനഭവനം' താക്കോൽ കൈമാറ്റം പി.ടി. മോഹനകൃഷ്‌ണന്റെ മകനും യു.ഡി.എഫ്. ജില്ലാ ചെയർമാനുമായ പി.ടി. അജയ്‌മോഹനും നിർവഹിക്കും. പത്രസമ്മേളനത്തിൽ പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക പുരസ്‌കാര സമിതി ചെയർമാൻ പ്രൊഫ. കടവനാട് മുഹമ്മദ്, കൺവീനർ കവി ആലങ്കോട് ലീലാകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.




🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments