ആര്‍എസ്എസ് ഭീകരതക്കെതിരേ പോപുലര്‍ ഫ്രണ്ട് മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു
വെളിയങ്കോട്: പോപുലര്‍ ഫ്രണ്ട് വെളിയങ്കോട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍എസ്എസ് ഭീകരതക്കെതിരേ എന്ന പ്രമേയത്തില്‍ ജാഗ്രത മാര്‍ച്ചും പൊതുയോഗവും നടത്തി.
പുതിയിരുത്തി നിന്നും ആരംഭിച്ച പ്രകടനം പാലപ്പെട്ടി സെൻററിൽ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയകോയതങ്ങൾ ഉദ്ഘാടനം ചെയ്തു. വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് നടന്നടുക്കുന്ന ആര്‍എസ്എസ്, സംഘപരിവാര നേതാക്കള്‍ പരസ്യമായി വംശഹത്യക്ക് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ് ലിംകളെ കൊന്ന് തള്ളണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലും ഭരണകൂടം തയ്യാറായിട്ടില്ല. ആര്‍എസ്എസ് രാജ്യത്ത് നടത്തുന്ന വര്‍ഗീയ ധ്രുവീകരണം ജനങ്ങളെ അണിനിരത്തി ചെറുത്തു തോല്‍പിക്കുമെന്നും യഹിയ തങ്ങൾ പറഞ്ഞു. പോലിസ് യൂനിഫോമില്‍ ആര്‍എസ്എസിന്റെ പണിയെടുത്താല്‍ അവരെ ആര്‍എസ്എസ് ആയി മാത്രമേ ഞങ്ങള്‍ക്ക് കാണാന്‍ കഴിയു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏരിയ പ്രസിഡൻറ് റഫീഖ് വി അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ബദറു സ്വാഗതവും നൗഷാദ് പാലപ്പെട്ടി നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments