സ്നേഹബൊമ്മാടം; അഞ്ച് ഭവനങ്ങൾ കൂടി കൈമാറി.
ഫ്രണ്ട് ലൈൻ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മറ്റൊരു സ്വപ്നം കൂടി യാഥാർഥ്യമായി.
സ്നേഹബെമ്മാടം പദ്ധതിയിലൂടെ നിർമ്മിച്ച് കൊടുക്കുന്ന അവസാന ഘട്ടത്തിലെ 5 വീടുകളുടെ താക്കോൽദാനം നിർവ്വഹിക്കപ്പെട്ടു. ഫ്രണ്ട് ലൈൻ ഗ്രൂപ്പ് എം.ഡി. നാസർ ബി.പി, യു. ബ്രദേഴ്സ് പ്രതിനിധി സക്കീർ എന്നിവർ ചേർന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം എ കെ. സുബൈറിന് സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറി.
പ്രളയക്കെടുതിയിൽ കിടപ്പാടവും മറ്റും നഷ്ടപ്പെട്ട് തീർത്തും ദുരിതത്തിലായ കുടുംബങ്ങളാണ് ഈ വീടുകളുടെയെല്ലാം ഗുണഭോക്താക്കൾ. കോവിഡ് 19 മൂലമുണ്ടായ ബിസിനസ്സ് പ്രതിസന്ധി ഒന്നും തന്നെ വകവെക്കാതെ വീടുകളുടെ അവസാന ഘട്ട നിർമ്മാണവും പൂർത്തീകരിക്കാനയതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് എം.ഡി. നാസർ ബി.പി. കൂട്ടി ചേർത്തു.
തുടർന്ന് നടന്ന പൊതു ചടങ്ങ് വണ്ടൂർ എം.എൽ.എ. അനിൽകുമാർ ഉൽഘാടനം ചെയ്തു.
വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു അധ്യക്ഷനായിരുന്നു. പി.ടി. അജയ് മോഹൻ മുഖ്യ അതിഥിയായി. രാഹുൽ മാങ്കുട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. എ എം. രോഹിത് , പി.റംഷാദ് തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു.
ചടങ്ങിന് മുജീബ് റഹ്മാൻ സ്വാഗതവും നിഷാജ് നന്ദിയും അറിയിച്ചു. സൂസൻ
റിപ്പോർട്ട് അവതരിപ്പിച്ചു. പഠനത്തിന് ശേഷം ജോലി കൂടി നേടിയ ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്സ് ആദ്യ ബാച്ച് വിദാർത്ഥികൾക്ക് മെഡലും ഉപഹാരവും ചടങ്ങിൽ സമർപ്പിച്ചു.
🇷 🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments