Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്ത് വർകിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു




വെളിയങ്കോട് പഞ്ചായത്ത് വർകിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്  പതിനാലാം പഞ്ചവത്സര പദ്ധതിയുടെയും ,  
2022 - 2023 വർഷിക പദ്ധതിയുടെയും രൂപീകരണത്തിന്റെ ഭാഗമായുള്ള  വർക്കിംഗ് ഗ്രൂപ്പ്  പൊതുയോഗം  പഞ്ചായത്ത്  കോൺഫറൻസ് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം  ചെയ്തു .  

വികസന സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ  മജീദ് പാടിയോടത്ത് അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത്  സെക്രട്ടറി കെ. കെ. രാജൻ പദ്ധതി വിശദീകരണം നടത്തി . 
സാമൂഹ്യ ക്ഷേമകാര്യ ചെയർപേഴ്സൺ  ഷരീഫ മുഹമ്മദ് ,  മെമ്പർമാരായ മുസ്തഫ മുക്രിയത്ത് , 
പി. വേണുഗോപാൽ , മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ  ഷാജിറ മനാഫ് , പ്രേമജ സുധീർ , ജൂനിയർ സൂപ്രണ്ട് സെബാസ്റ്റ്യൻ ,  കില ഫാക്കൽറ്റി അംഗം 
എം . പ്രകാശൻ  തുടങ്ങിയവർ  സംസാരിച്ചു 
തുടർന്ന്  വർക്കിംഗ്  ഗ്രൂപ്പ് 
ചെയർമാൻ , കൺവീനർ എന്നിവ നേത്യത്വത്തിൽ ചേർന്ന  പതിനാല്  വർക്കിംഗ് ഗ്രൂപ്പ്  ചർച്ചകളിലുണ്ടായ നിർദ്ദേശങ്ങൾ  യോഗത്തിൽ അവതരിപ്പിച്ചു .  ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  സെയ്ത് പുഴക്കര  സ്വാഗതവും , അസിസ്റ്റന്റ്  സെക്രട്ടറി  ടി. കവിത  നന്ദിയും പറഞ്ഞു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments