ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച കേന്ദ്രസർക്കാരിനെതിരെ എ ഐ വൈ എഫ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം.
റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ പ്ലോട്ടിൽ നിന്ന് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ
നീക്കം ചെയ്യാത്തതിന്റെ പേരിൽ
പ്ലോട്ടിനുള്ള അനുമതി നൽകാതെ കേരളത്തെ അവഗണിക്കുകയും ശ്രീനാരായണ ഗുരുവിനെ അപമാനിക്കുകയും ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ കേന്ദ്രസർക്കാർ സ്ഥാപനമായ മാറഞ്ചേരി ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ ശ്രീനാരായണ ഗുരുവിന്റെ ഫോട്ടോ പതിച്ച് എ.ഐ.വൈ.എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
സമരം എ.ഐ.വൈ.എഫ് ജില്ലാ എക്സികുട്ടീവ് അംഗം സ:ഷാഫി തവയിൽ ഉത്ഘാടനം ചെയ്തു. പൊന്നാനി മണ്ഡലം സെക്രട്ടറി സ: വിപീഷ്, പൊന്നാനി മണ്ഡലം പ്രസിഡന്റ് സ:ഷാഫി മടയപറമ്പിൽ മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ സ:സഫീന നിഷാദ്,സുഹറ ഉസ്മാൻ ,അജയൻ ഒലിയിൽ എന്നിവർ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments