Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്ത് വികസന സെമിനാർ നടത്തി




വെളിയങ്കോട് പഞ്ചായത്ത്  വികസന സെമിനാർ  നടത്തി

വെളിയങ്കോട്   ഗ്രാമ പഞ്ചായത്ത്  പതിനാലാം  പഞ്ചവത്സരപദ്ധതി ,  2022 2023 -വാർഷിക പദ്ധതി, 
C F C    ഉപപദ്ധതി എന്നിവയുടെ  രൂപീകരണവുമായി ബന്ധപ്പെട്ട   വികസനസെമിനാർ പഞ്ചായത്തു കോൺഫറൻസ് ഹാളിൽ വെച്ച്   പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്  പ്രസിഡന്റ്‌  ഇ .  സിന്ധു  ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു .  ജില്ല പഞ്ചായത്ത് മെമ്പർ  
എം. കെ . സുബൈർ മുഖ്യ അതിഥിയായി.

 ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ഫൗസിയ  വടക്കേപ്പുറത്ത് , സ്വാഗതം  പറഞ്ഞു . ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ  പി. അജയൻ,  നൂറുദ്ധീൻ പോഴത്ത്  ,  ഗ്രാമ പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് ,  ശരീഫ മുഹമ്മദ്‌ ,  സെയ്ത് പുഴക്കര , വാർഡ് മെമ്പർ ഹുസൈൻ പാടത്തകായിൽ, ആസൂത്രണ സമിതി അംഗങ്ങളായ ഷാജിറ മനാഫ് , സുനിൽ കാരാട്ടേൽ , ടി. ബി. ഷമീർ വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധികളായ  
ടി.  അബൂബക്കർ , ഷമീർ ഇടിയാട്ടയിൽ ,  ഫസലുറഹ്മാൻ , കെ . രാമകൃഷ്ണൻ , അസി. സെക്രട്ടറി  ടി. കവിത തുടങ്ങിയവർ  ആശംസകൾ അറിയിച്ചു . പഞ്ചായത്ത്‌ സെക്രട്ടറി കെ .കെ . രാജൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു .  ഗ്രാമപഞ്ചായത്ത്  മെമ്പർമാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു .
C FC ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ശുചിത്വ - കുടിവെള്ള മേഖലയിലെ പ്രൊജറ്റുകൾക്കും , 2022 -  2023 ര വാർഷിക പദ്ധതിയിലേക്കുള്ള  പ്രൊജറ്റുകൾക്കും രൂപം നല്കി . ഗ്രാമ പഞ്ചായത്ത് മെമ്പർ പി. വേണുഗോപാൽ  നന്ദി പറഞ്ഞു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments