മാറഞ്ചേരി എഫ് എച്ച് സി യിലെ ഹെൽത്ത് ഇൻസ്പക്ടർക്കെതിരെ ആരോഗ്യ മന്ത്രിക്ക് മാറഞ്ചേരി സ്വദേശി പരാതി നൽകി.
പരാതി അന്വേഷിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് പൊന്നാനി എം.എൽ.എ.പി നന്ദകുമാർ പരാതി നൽകിയ മാറഞ്ചേരി സ്വദേശി ഷക്കീർ പൂളക്കലിന് രേഖാമൂലം മറുപടി നൽകി.
from. B P SHAKEER
മാറഞ്ചേരി P O
9400765775
To: ശ്രീമതി വീണ ജോർജ്
ബഹു ആരോഗ്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം
Respected madam
sub : മലപ്പുറം ജില്ലയിലെ മാറഞ്ചേരി chc ജീവനക്കാരൻ അപമര്യാദയായി പെരുമാറിയത് സംബന്ധിച്
വിഷയത്തിലേക്കു അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു .
മാറഞ്ചേരി CHC യിൽ എന്റെ പ്രായാധിക്യത്താൽ വിഷമിക്കുന്ന മാതാവ് ഇന്ന് 27/01/22 നു കാലത്തു കോവിഡ് വാക്‌സിൻ സെക്കന്റ് ഡോസ് എടുക്കാൻ പോയിരുന്നു . ആശുപത്രിയുടെ ഒന്നാം നിലയിലാണ് വാക്‌സിൻ കൊടുത്തിരുന്നത് . മാതാവിനെ മുകളിൽ എത്തിക്കാൻ പ്രയാസമാണെന്നും താഴെ വച്ച് കൊടുക്കാൻ സഹായിക്കണമെന്നും രെജിസ്ട്രേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന JHI രാജേഷ് സാറിനോട് പറഞ്ഞപ്പോൾ വളരേ മോശമായി പ്രതികരിക്കുകയും , വാക്‌സിൻ വേണമെങ്കിൽ ആളെ വീൽ ചെയറിൽ മുകളിലേക്ക് ഹാജരാക്കണമെന്നും ഇല്ലെങ്കിൽ വാക്‌സിൻ തരില്ലെന്നും നഴ്സിന്റെ സേവനം താഴെ വന്നു തരാൻ സാധിക്കയില്ലെന്നും വളരേ ദാർഷ്ട്യ ത്തോടെ പറയുകയും എന്നോട് തട്ടിക്കയറുകയും ചെയ്തു .74വയസ്സിനു മുകളിൽ പ്രായമുള്ള മാതാവിനെ ഒരു കാൽ വെക്കുന്നഭാഗം ഇല്ലാത്ത വീൽ ചെയറിൽ ഇരുത്തി വളരേ പ്രയാസപ്പെട്ട് ഞാനും ജേഷ്ടനും കുടെ മുകളിൽ എത്തിച്ചശേഷമാണു വാക്‌സിൻ നൽകിയത്. മാതാവിനെ വീൽ ചെയറിൽ കൊണ്ട് വരുന്നത് അവിടെ ഉണ്ടായിരുന്ന ഒന്ന് രണ്ടു പേര് വളെരെ നിസ്സഹായത്തോടെ ഈ ഓഫീസറെ ശപിക്കുന്നുണ്ടായിരുന്നു.ഏറ്റവും സങ്കടം തോന്നിയ നിമിഷം ആയിരുന്നു ഇന്ന് ആ ഓഫീസറോട് വളെരെ താഴ്മയോടെ ഞാൻ ഒന്ന് സിസ്റ്ററിനോട് റിക്കൊസ്റ്റ് ചെയ്തു നോക്കട്ടെ എന്ന് ചോദിച്ചപ്പോൾ പോലും വളെരെ മോശം മറുപടി ആണ് പറഞ്ഞത് ഇങ്ങനെ താഴെ മേലെ കയറി ഇറങ്ങി നടക്കൽ അല്ല അവരുടെ ജോലിഎന്നും ഒക്കെ ഉള്ള മറുപടി ആയിരുന്നു പ്രയമയവര്ക്ക് വീട്ടിൽ എത്തി വാക്‌സിൻ എടുക്കണമെന്നും , വളരേ ഭംഗിയായി കോവിഡ് പ്രതിരോധം നടത്തുകയും ചെയ്യുന്ന സർക്കാരിന് അവമതിപ്പുണ്ടാക്കുന്ന രീതിയിലാണ് ഈ ഉദ്യോഗസ്ഥൻ പെരുമാറുന്നത് . അന്വേഷിച്ചപ്പോൾ ഇയാൾ സ്ഥിരം ജനങ്ങളോട് തട്ടിക്കയറുന്ന ആളാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കുറേകാലം വാക്‌സിൻ വിതരണം , കോവിഡ് ടെസ്റ്റ് കേന്ദ്രം എന്നിവയുടെ ചുമതലയില് നിന്നും മാറ്റി നിർത്തിയ ആളാണെന്നു അറിഞ്ഞു . പാവപ്പെട്ട ജനങ്ങളോട് ക്രൂരമായി പെരുമാറുകയും , മാനസിക പീഡനം നടത്തുകയും ചെയ്യുന്ന ഇയാൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു .
വിശ്വസ്തതയോടെ
സക്കീർ BP
S/O അബ്ദു
ഭഗവതിപറമ്പിൽ HOUSE
മാറഞ്ചേരി PO
മലപ്പുറം ജില്ല
PIN 679581
ഫോൺ :9400765775/
copy to ;
1) ശ്രീ പി നന്ദകുമാർ
ബഹു MLA പൊന്നാനി
2)Adv ഇ സിന്ധു
പ്രസിഡന്റ് പെരുമ്പടപ്പ് ബ്ലോക്ക്
3) ഡിഎംഒ മലപ്പുറം
4)CHC മെഡിക്കൽ ഓഫീസർ മാറഞ്ചേരി
എന്നീ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments