Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ദേശത്തിന്റെ ഗുരുനാഥൻ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ നൂറ്റി മൂന്നാം ജൻമദിനാഘോഷം ഇന്ന് ആഘോഷിച്ചു



വിദ്യഭ്യാസ രംഗത്ത് ജനാധിപത്യവൽകരണം നടത്തിയ മഹാനാണ് ചിത്രൻ നമ്പൂതിരിപ്പാട് : മന്ത്രി കെ. രാജൻ

ദേശത്തിന്റെ ഗുരുനാഥൻ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ നൂറ്റി മൂന്നാം ജൻമദിനാഘോഷം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ
നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷണൻ,
പി.നന്ദകുമാർ എം.എൽ.എ , ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് , കല്യാൺ പട്ടാഭിരാമൻ, ഇ.എം. സതീശൻ മറ്റു ജനപ്രതിനിധികൾ ശിഷ്യഗണങ്ങൾ ബന്ധുമിത്രാദികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ഈ വർഷത്തെ മുക്തി സ്ഥലേശ്വരി പുരസ്കാരം പത്മദേവിക്ക് സമർപ്പിച്ചു. പ്രദേശത്തെ സാംസ്കാരിക സംഘടനകളും വ്യക്തിത്വങ്ങളും ചടങ്ങ് നടക്കുന്ന മൂക്കുതല മുക്തിസ്ഥലേശ്വരി മണ്ഡപത്തിലെത്തി ചിത്രൻ നമ്പൂതിരിപ്പാടിന് ഉപഹാരങ്ങൾ സമർപ്പിച്ചു. നൂറ്റിമൂന്നാം വയസ്സിലും തന്റെ ശിഷ്യർക്കൊപ്പം ഏറെ ഊർജ്വസ്വലനാണ് ഗുരുനാഥൻ.

ആലംകോട് ലീലാകൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിന് മംഗലത്തേരി നാരായണൻ നമ്പൂതിരി നന്ദി അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments