സി.പി.ഐ. പ്രചരണ ജാഥക്ക് സമാപനമായി.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സി.പി.ഐ. പൊന്നാനി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ ചങ്ങരംകുളത്ത് സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി ജാഥാ ക്യാപ്റ്റൻ സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. രണ്ടുദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട്
മാറഞ്ചേരിയിൽ സമാപിച്ചു. സമാപന സമ്മേളനം എ.ഐ.വൈ.എഫ് ദേശീയ വർക്കിങ്ങ് കമ്മറ്റി അംഗം സ: കെ.കെ സമദ് ഉദ്ഘാടനം ചെയ്തു. സ: ടി. അബ്ദു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥാ ക്യാപ്റ്റൻ സ: പി.രാജൻ, വൈസ് ക്യാപ്റ്റൻ എ.കെ.ജബ്ബാർ , ഡയറക്ടർ കെ.കെ. ബാബു, എം.കെ.മുഹമ്മദ് സലീം, വി.ഹംസ, ടി.കെ ഫസലുറഹ്മാൻ , ഷാഫി
തവയാൽ , എം.മാജിദ്, പി.മുർഷിദ്, ടി.കെ.നൗഷാദ്, തുടങ്ങിയ സഖാക്കൾ സംസാരിച്ചു.
ജനുവരി 17 ന് നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പൊന്നാനി ചന്തപ്പടി പോസ്റ്റോഫീസ് മാർച്ച് ജില്ല അസി: സെക്രട്ടറി അജിത് കൊളാടി ഉദ്ഘാടനം ചെയ്യും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments