കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനം പൂര്‍ണമായും അടച്ചിടാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല : മന്ത്രി കെ രാജന്‍
കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനം പൂര്‍ണമായും അടച്ചിടാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും നിയന്ത്രണങ്ങളോടെ വ്യാപനത്തിന്റെ ശക്തി കുറച്ച് മുന്നോട്ട് പോവുക എന്നതാണ് നിലവില്‍ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും റവന്യൂമന്ത്രി കെ രാജന്‍. നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും ആത്മ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം 274 പേര്‍ക്കാണ് പുത്തൂര്‍ പഞ്ചായത്തില്‍ കോവിഡ് 19 സ്ഥരീകരിച്ചത്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു., ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ഡ്തലത്തില്‍ ആര്‍ ആര്‍ ടി, വാര്‍ഡ്തല ജാഗ്രത സമിതി എന്നിവ പുനസംഘടിക്കുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ടെലി മെഡിസിന്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് ഇടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് ആരോഗ്യ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കോവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതിന് ഇനിയും അപേക്ഷ നല്‍കിയിട്ടില്ലാത്തവരെ വാര്‍ഡ്തലത്തില്‍ കണ്ടെത്തി അപേക്ഷ നല്‍കുന്നതിനും വില്ലേജ് ഓഫീസര്‍ മുഖേന ആവശ്യമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ വ്യാപാര സ്ഥാപനങ്ങളിലും പൊതുപരിപാടികളിലും സ്വീകരിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളെ സംബന്ധിച്ച് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ മുന്നറിയിപ്പ് നല്‍കാന്‍ നിര്‍ദ്ദേശിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments