കുമ്മിപ്പാലം പാടശേഖരത്തിലേക്കുള്ള വഴിയിൽ കക്കൂസ് മാലിന്യം തള്ളി
നരണിപ്പുഴ കുമ്മിപ്പാലം കോൾപടവിൽ താഴത്തേൽ പടി കുമ്മിപ്പലം ബണ്ടിൽ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാത്രിയിലാണ് സാമൂഹ്യ ദ്രോഹികൾ ബണ്ട് റോഡിൽ കക്കൂസ് മാലിന്യം തള്ളി കടന്നു കളഞ്ഞത്. പ്രദേശത്ത് ദുർഗന്ധം പരന്നിട്ടുണ്ട്. മുൻ കാലങ്ങളിലും സമാന സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും ആരെയും പിടികൂടാൻ സാധിചിട്ടില്ല.
സംഭവത്തിൽ കോൾ കമ്മറ്റി അധികൃതരും നാട്ടുകാരും കൃഷിക്കാരും ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മാലിന്യ ടാങ്കർ ആണ് കക്കൂസ് തള്ളിയതെന്ന് പ്രാഥമിക നിഗമനം. നരണിപ്പുഴ കുമ്മിപ്പാലം കോൾപടവ് കമ്മറ്റി പെരുമ്പടപ്പ് പോലീസിൽ പരാതി നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments