Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കരിങ്കാളികളെത്തും; മാനദണ്ഡങ്ങൾ പാലിച്ച് ആചാരങ്ങളിൽ കുറവില്ലാതെ നാളെ കണ്ണേങ്കാവ് പൂരം



കരിങ്കാളികളെത്തും; മാനദണ്ഡങ്ങൾ പാലിച്ച് ആചാരങ്ങളിൽ കുറവില്ലാതെ നാളെ കണ്ണേങ്കാവ് പൂരം

നാനാദേശത്തു നിന്നും ജനസഹസ്രങ്ങൾ ഒഴുകിയെത്തുന്ന കണ്ണേങ്കാവ്പൂരം നാളെ . മകരത്തിലെ ആദ്യ വെള്ളിയിൽ  കോവിഡ് രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് മൂക്കുതല കണ്ണേങ്കാവ് പൂരം നാളെ നടക്കും. കാലത്ത് ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് പറവെപ്പും മേളവും ക്ഷേത്രാങ്കണത്തിൽ അരങ്ങേറും.
കൃത്യമായ മാനദണ്ഡങ്ങളോടെ ക്ഷേത്ര കമ്മറ്റി വളണ്ടിയർമാരുടെ നിർദേശങ്ങളോടെ കരിങ്കാളികൾക്ക് ആചാരാനുഷ്ഠാനങ്ങൾക്കുള്ള അവസരമൊരുക്കും. ഗജവീരൻമാരുടെ അകമ്പടിയോടെ എഴുന്നൊള്ളിപ്പും ആചാരാനുസൃത വെടിക്കെട്ടും കണ്ണേങ്കാവ് ദേവസ്വം ഒരുക്കിയിട്ടുണ്ട്. മറ്റ് വരവ് പൂരങ്ങൾക്ക് പോലീസ് അനുമതി നൽകിയിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന അവലോകന യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.  ഇന്ന് വ്യാഴാഴ്‌ച നടക്കാനിരുന്ന ഭക്തി ഗാനമേള മാറ്റി വെച്ചു. പ്രതിസന്ധികൾ ഏറെയാണെങ്കിലും മൂക്കുതല ദേശവും പൂര പ്രേമികളും ഉൽസവ ആവേശത്തിൽ തന്നെയാണ്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments