ബിരുദദാന സമ്മേളനവും
അവാർഡ് ദാനവും സംഘടിപ്പിച്ചു
പെരുമ്പടപ്പ് : ചെറുപ്രായത്തിൽ തന്നെ ഖുർആൻ പഠനത്തോടൊപ്പം പ്രാഥമിക അക്കാദമിക് വിദ്യാഭ്യാസവും നൽകി പ്രവർത്തിച്ചു വരുന്ന അയിരൂർ വാദീമർവ്വ ഇസ്‌ലാമിക് സെന്ററിന്റെ കീഴിൽ നടക്കുന്ന 'സഹ്റത്തുൽ ഖുർആൻ' പഠനം കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും അവാർഡ് ദാനവും സംഘടിപ്പിച്ചു.
യെസ് ഇന്ത്യ ഫൌണ്ടേഷൻ ചെയർമാൻ ഷൗക്കത്ത് ബുഖാരി അൽ നഈമി കാശ്മീർ ഉത്ഘാടനം ചെയ്തു.
പുതിയ കാലത്ത് പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം ധർമ്മിക പഠനങ്ങൾ കൂടി മുന്നോട്ട് പോകേണ്ടതുണ്ടെന്നും, ഖുർആൻ മാനവികതയുടെ സന്ദേശമാണ് ലോകത്തിനു നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എ പി മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു.
സയ്യിദ് ഫസൽ നഈമി അൽ ജിഫ്രി ബിരുദദാനം നടത്തി.
ജില്ല പഞ്ചായത്ത് മെമ്പർ എ കെ സുബൈർ മുഖ്യാതിഥിയായിരുന്നു.
ബഷീർ വടക്കൂട്ട്, നിസാർ പുത്തൻപള്ളി, മൻസൂർ പുത്തൻപള്ളി, ബാബു അയിരൂർ, ഫിറോസ് ഖാൻ എന്നിവർ സംബന്ധിച്ചു.
ഇസ്മായിൽ ചെങ്ങണാത്ത് സ്വാഗതവും യൂസുഫ് പുതുപൊന്നാനി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments