Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജെ. ആർ.സി കേഡറ്റുകളുടെ സ്കാർഫ് അണിയൽ ചടങ്ങ് നടന്നു



മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ജെ. ആർ.സി കേഡറ്റുകളുടെ സ്കാർഫ് അണിയൽ ചടങ്ങ് നടന്നു. ഒപ്പം  ജെ ആർ സി യൂണിറ്റിന്റെ അടുത്ത അധ്യയന വർഷത്തേക്കുള്ള 'അഞ്ചിന പദ്ധതികൾ  ബഹുമാനപ്പെട്ട നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിസ്‌രിയ സൈഫുദ്ദീൻ നിർവ്വഹിച്ചു.

സ്കൂളിൽ സാമ്പത്തീകമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ കുടുംബങ്ങളിലേക്ക് മാസത്തിൽ ഒരിക്കൽ ഭക്ഷ്യ കിറ്റ് എത്തിക്കുന്ന "കനിവിന്റെ കരുതൽ പദ്ധതി".സ്കൂളിലെ നിത്യരോഗികളായ  കുട്ടികൾക്ക് ചികിത്സാ സഹായം നൽകുന്ന  " കാര്യണ്യം" പദ്ധതി.
നിർധനരായ കുട്ടികൾക്കായി പഠനോപകരണങ്ങൾ ശേഖരിച്ചു നൽകുന്ന " ബുക്ക് ബാങ്ക്" പദ്ധതി.
  ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള "ഹൃദയപൂർവ്വം" പദ്ധതി.
  കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണ പൊതികൾ ശേഖരിച്ച് വിശക്കുന്നവന് എത്തിക്കുന്ന "ഒരു നേരം നല്ല ഭക്ഷണം ഒപ്പമുള്ളവർക്ക്" എന്നീ പദ്ധതികളുടെ പ്രഖ്യാപന ചടങ്ങിൽ പ്രിൻസിപ്പാൾ മണികണ്ഠൻ സി വി , വാർഡ് മെമ്പർ ഷൺമുഖൻ പി വി , പി ടി എ പ്രസിഡണ്ട് കെ കെ ലക്ഷ്മണൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഷൺമുഖൻ വേളയാട്ട്, പി ടി എ വൈസ് പ്രസിഡണ്ട് സി കരുണാകരൻ, ജെ ആർ സി കൗൺലിസർ കെ. കെ മീനാംബിക എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക രാധ ടീച്ചർ സ്വാഗതവും ബീന ടീച്ചർ നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments