Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇനി ഏഴ് ദിനം; കോവിഡ് ആശങ്കയും പ്രതീക്ഷയും നിറഞ്ഞ് മൂക്കുതല ദേശം



ഇനി ഏഴ് ദിനം; കോവിഡ് ആശങ്കയും പ്രതീക്ഷയും നിറഞ്ഞ് മൂക്കുതല ദേശം

ശ്രീ മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിലെ ഉൽസവത്തിന് ഇനി ഏഴു ദിനം മാത്രം ബാക്കി. മകരത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് കണ്ണേങ്കാവ് പൂരം . നാനാ ദിക്കിൽ നിന്നും ജനസഹസ്രങ്ങൾ എത്തിചേരുന്ന കണ്ണേങ്കാവ് പൂരത്തിനും ദിനംപ്രതി ഏറി വരുന്ന കോവിഡ് രോഗികളുടെ വർദ്ധനവ് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക നില നിൽക്കുന്നു. എങ്കിലും ഈ വർഷം പൂര പ്രേമികൾ ഏറെ പ്രതീക്ഷയിൽ തന്നെയാണ്. ഗജവീരൻമാരും മേളവും മറ്റ് പൂരംവരവുകളും എത്തിച്ചേരും എന്നുതന്നെയാണ് ഏവരുടെയും ആത്മവിശ്വാസവും.
കണ്ണേങ്കാവ് പൂരത്തിന്റെ പ്രധാന ചടങ്ങുകളായ കരിങ്കാളികളും പറ വെപ്പും നടത്താനായി പ്രദേശവാസികൾ ഒരുങ്ങി കഴിഞ്ഞു.
പൂരത്തിന്റെ ഭാഗമായി മൂക്കുതല ദേശത്തെ വീടുകളുടെ മുറ്റങ്ങൾ ചാണകം മെഴുകി പരിസങ്ങൾ വൃത്തിയാക്കുന്ന തിരക്കിലാണ് ഗൃഹനാഥർ. കൂടുതൽ കോവിഡ് മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരാതിരിക്കാനുള്ള പ്രാർത്ഥനയും.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments