പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം അബ്ദു സമദ് സമദാനി ഏറ്റുവാങ്ങി.
മാനവിക ചിന്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച പാർലമെന്റേറിയൻ, ജനകീയൻ തുടങ്ങിയ മേഖലയിൽ അരനൂറ്റാണ്ടായി നിറഞ്ഞുനിൽക്കുന്ന ബഹുമുഖപ്രതിഭയെന്ന നിലയിലാണ് അബ്‌ദുസമദ് സമദാനിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് . എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പി.ടി. മോഹനകൃഷ്‌ണൻ അനുസ്‌മരണസമ്മേളനത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിൽനിന്ന് എം.പി. അബ്‌ദുസമദ് സമദാനി എം.പി. പുരസ്‌കാരം ഏറ്റുവാങ്ങി.
പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക പുരസ്‌കാര സമിതി ചെയർമാൻ പ്രൊഫ. കടവനാട് മുഹമ്മദ് അധ്യക്ഷനായി. കെ.പി.സി.സി. മുൻ പ്രസിഡൻറ് വി.എം. സുധീരൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ , അജിത് കൊളാടി , ആലങ്കോട് ലീലാകൃഷ്ണൻ , എ.കെ ആലി തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എയും, പി.ടി. മോഹനകൃഷ്‌ണന്റെ സ്മരണാർത്ഥം നിർമിച്ച 'മോഹനഭവനം' താക്കോൽ കൈമാറ്റം പി.ടി. മോഹനകൃഷ്‌ണന്റെ മകനും യു.ഡി.എഫ്. ജില്ലാ ചെയർമാനുമായ പി.ടി. അജയ്‌മോഹൻ നിർവഹിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments