ജുംബിഷ്-22 കോളേജ് ആർട്‌സ് ഫെസ്റ്റ് സമാപിച്ചു.
വെളിയങ്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെളിയങ്കോട് ഇസ് ലാമിക് സെൻ്റർ വുമൻസ് അക്കാദമി കോളേജ് ആർട്‌സ് ഫെസ്റ്റ് ജുംബിഷ്-22 എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം നിർവ്വഹിച്ചു. ഷഹീർ അൻവരി പുറങ് അധ്യക്ഷത വഹിച്ചു. മൂന്ന് ടീമുകളിലായി ഇരുപതോളം മത്സര ഇനങ്ങളിൽ വിദ്യാർത്ഥിനികൾ മറ്റുരച്ചു.
ടീം അബാബീൽ ഒന്നാം സ്ഥാനവും, ടീം ബുൽ ബുൽ രണ്ടാം സ്ഥാനവും ടീം ഹുദ് ഹുദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി
വിജയികൾ ടി. വി .സി അബൂബക്കർ ഹാജി അവാർഡ് വിതരണം നടത്തി. സുബൈർ ദാരിമി അയ്യോട്ടിച്ചിറ, ജുനൈദ് മുസ്ലിയാർ പൊന്നാനി,മൊയ്തുട്ടി വെളിയങ്കോട്, ജാഫർ അയ്യോട്ടിച്ചിറ തുടങ്ങിയവർ സംസാരിച്ചു. ഇസ്ലാമിക് സെന്റർ കോഡിനേറ്റർ ഹബീബ് വാഫി വരവൂർ സ്വാഗതവും പ്രിൻസിപ്പാൾ അസ്നത്ത് മൻസൂർ നന്ദിയും പറഞ്ഞു.
ഫോട്ടോ : വെളിയങ്കോട് ഇസ് ലാമിക് സെൻ്റർ വുമൻസ് അക്കാദമി കോളേജ് ആർട്‌സ് ഫെസ്റ്റ് ജുംബിഷ്-22 എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം നിർവഹിക്കുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments