കരുത്ത് 2022 ക്ലസ്റ്റർ തല ഉദ്ഘാടനം നടന്നു.
മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് കെ മലപ്പുറം, എടപ്പാൾ ബിആർസി എന്നിവരുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം *കരുത്ത് 2022* എന്ന പരിപാടിയുടെ ക്ലസ്റ്റർ തല ഉദ്ഘാടനം നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസ് രിയ സൈഫുദ്ദീൻ നിർവഹിച്ചു. വാർഡ് മെമ്പർ പി.വി ഷണ്മുഖൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സി വി മണികണ്ഠൻ സ്വാഗതം പറയുകയും എടപ്പാൾ BPC ശ്രീലക്ഷ്മി ടീച്ചർ പദ്ധതി വിശദീകരണം നടത്തി. എടപ്പാൾ AEO വിജയകുമാരി , ഹെഡ്മിസ്ട്രസ് രാധ.എം പി.ടി.എ പ്രസിഡണ്ട് ലക്ഷ്മണൻ മാസ്റ്റർ വൈസ് പ്രസിഡണ്ട് സി. കരുണാകരൻ , ആലംകോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി ഷണ്മുഖൻ വേള യാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു കരുത്ത് 2022 സ്കൂൾതല കോർഡിനേറ്റർ കുമാർ. ടി. വി നന്ദി അറിയിച്ചു.

0 Comments