Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വരി നില്‍ക്കാതെ ദര്‍ശനം തരപ്പെടുത്തിക്കൊടുത്ത് പണം ഈടാക്കുന്ന 'ദര്‍ശന മാഫിയക്കെതിരെ' ഗുരുവായൂർ ദേവസ്വം




വരി നില്‍ക്കാതെ ദര്‍ശനം തരപ്പെടുത്തിക്കൊടുത്ത് പണം ഈടാക്കുന്ന 'ദര്‍ശന മാഫിയക്കെതിരെ' ഗുരുവായൂർ ദേവസ്വം


വരി നില്‍ക്കാതെ ദര്‍ശനം തരപ്പെടുത്തിക്കൊടുത്ത് പണം ഈടാക്കുന്ന 'ദര്‍ശന മാഫിയയെ' കുറിച്ചുള്ള പരാതികള്‍ വ്യാപകമായ അടിസ്ഥാനത്തിലാണ് നടപടി. പ്രത്യേക ദര്‍ശനത്തിനായി നെയ് വിളക്ക് ശീട്ടാക്കി വരുന്നവര്‍ക്കുള്ള വഴിയിലൂടെ മറ്റാരെയും പ്രവേശിപ്പിക്കില്ല. വി.ഐ.പി ദര്‍ശനത്തിന് വേണ്ട സൗകര്യം ഏര്‍പ്പെടുത്താന്‍ ദേവസ്വം പബ്ലിക് റിലേഷന്‍സ് ഓഫിസറെ ചുമതലപ്പെടുത്തി. പ്രസാദ ഊട്ടിനും നിയന്ത്രണങ്ങളുണ്ട്.

ഭക്തരുടെ വരി വഴി മാത്രമാകും അന്നലക്ഷ്മി ഹാളിലേക്ക് പ്രവേശനം. ജീവനക്കാരുള്‍പ്പെടെ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കില്ല. വെള്ളി, ചന്ദനം എന്നിവ കൊണ്ടുള്ള തുലാഭാരത്തിന് നിരക്ക് കുറക്കാനും തീരുമാനിച്ചു. ചന്ദനം കിലോഗ്രാമിന് 10,000, വെള്ളിക്ക് കിലോഗ്രാമിന് 20,000 എന്നതായിരിക്കും പുതിയ നിരക്ക്. വെള്ളി, ചന്ദനം എന്നിവ കൊണ്ട് തുലാഭാരം വഴിപാട് നടത്തുന്നവര്‍ തൂക്കമനുസരിച്ച്‌ ഈ നിരക്കിലുള്ള പണം ക്ഷേത്രത്തിലടച്ചാല്‍ മതി.

ക്ഷേത്രം ഓതിക്കന്മാര്‍, കീഴ്ശാന്തിമാര്‍, കഴകക്കാര്‍ തുടങ്ങിയ പാരമ്ബര്യ പ്രവൃത്തിക്കാരുടെ യോഗം ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തില്‍ 17ന് രാവിലെ 10ന് ചേരും. ഭരണസമിതി യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്ബൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്ബൂതിരിപ്പാട്, എ.വി. പ്രശാന്ത്, കെ. അജിത്, കെ.വി. ഷാജി, ഇ.പി.ആര്‍. വേശാല, അഡ്വ. കെ.വി. മോഹനകൃഷ്ണന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments