എരമംഗലം സോക്കർ കാർണിവലിന് അതിഗംഭീര സമാപനം.
രണ്ടുദിവസങ്ങളിലായി പന്താവൂർ ടർഫിൽ വച്ച് നടന്ന ഫുട്ബോൾ ലീഗ് മത്സരങ്ങൾക്ക് സമാപനമായി. എരമംഗലം പ്രദേശത്തെ മികച്ച കളിക്കാരെ തിരഞ്ഞെടുത്തു 8 മാനേജർമാർക്ക് കീഴിൽ അണിനിരത്തിയാണ് മത്സരം സംഘടിപ്പിച്ചത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് Adv ഇ.സിന്ധു ഉദ്ഘാടനം നിർവഹിച്ച ടൂർണ്ണമെന്റിൽ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷംസു കല്ലാട്ടേൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അജയൻ, പി.റംഷാദ് ഗ്രാമ പഞ്ചായത്ത് മെമ്പർ സൈത് പുഴക്കര ആലങ്കോട് പഞ്ചായത്ത് മെമ്പർ ഹക്കീം പെരുമുക്ക് വിവിധ രാഷ്ട്രീയ പാർട്ടി യുവജന സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു.
ആവേശകരമായ രണ്ടു ദിവസവും നൂറുകണക്കിന് ഫുട്ബോൾ പ്രേമികളാണ് കളി കാണാനായി തടിച്ചുകൂടിയത്. ഫൈനൽ മത്സരത്തിൽ പൂമരം എഫ് സി യും sportex എഫ് സി യും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയിൽ പിരിഞ്ഞ മത്സരം ടൈബ്രേക്കറിലൂടെ പൂമരം എഫ് സി വിജയിക്കുകയായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments