എരമംഗലം നാക്കോല സ്വദേശി ഡോക്ടർ
റസീമിന് ഫിഫയുടെ ആദരവ്
ഖത്തർ ദേശീയ ദിനത്തിൽ അൽഖോറിലെ അൽ ബെയ്‌ത് സ്റ്റേഡിയത്തിൽ നടന്ന ഫിഫാ അറബ് കപ്പ് ഫൈനൽ മത്സരം സംഘാടന മികവിലൂടെ വേറിട്ട അനുഭവമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഖത്തർ ഭരണകൂടം.ഫിഫാ അധ്യക്ഷൻ ജിയാനി ഇൻഫന്റിനോ,ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അറബ് കപ്പ് മത്സരങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ പിന്തുണ നൽകിയ വിവിധ വകുപ്പുകളിൽ നിന്നുള്ള പതിനൊന്നുപേരെ ഫിഫ ആദരിച്ചു.. ഇവരിൽ പൊന്നാനി എരമംഗലം നാക്കോല സ്വദേശി ഡോ. റസീം ഉൾപെട്ടത് ഖത്തറിലെ മലയാളികൾക്ക് മുഴുവൻ അഭിമാനമായി.60,000 ത്തിലേറെ കാണികൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ മലയാളിക്ക് ലഭിച്ച ആദരം ഫിഫ അറബ് കപ്പിന്റെ തുടക്കം മുതൽ അവസാനം വരെ വിവിധ മേഖലകളിൽ പ്രവർത്തിച്ച നൂറുകണക്കിന് മലയാളികൾക്ക് ലഭിച്ച അംഗീകാരം കൂടിയായിരുന്നു.
അറബ് കപ്പിന്റെ സുഗമമായ നടത്തിപ്പിന് ആരോഗ്യമേഖലയിൽ നൽകിയ പിന്തുണ കണക്കിലെടുത്താണ് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ പ്രൈമറി ഹെൽത്ത് കെയർ ഉൾപ്പെടെ ആരോഗ്യമേഖലയിലെ വിവിധ ഘടകങ്ങളെ ഫിഫ ആദരിച്ചത്.ഇതിൽ ഖത്തർ പെട്രോളിയത്തിൽ നിന്നുള്ള പ്രതിനിധിയായാണ് കഴിഞ്ഞ പതിനാല് വർഷത്തോളമായി ഖത്തർ പെട്രോളിയത്തിൽ സേവനമനുഷ്ഠിക്കുന്ന ഡോ.റസീമിന് നറുക്കു വീണത്.ഹമദ് മെഡിക്കൽ കോർപറേഷൻ,പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ,പൊതുജനാരോഗ്യമന്ത്രാലയം,റെഡ് ക്രസന്റ്,ഖത്തർ ആർമി,ഖത്തർ പെട്രോളിയം തുടങ്ങി പതിനൊന്നോളം വിഭാഗങ്ങളാണ് ഫിഫ അറബ് കപ്പിന്റെ ആദ്യ ദിനം മുതൽ ആവേശത്തിന് കൊടിയിറങ്ങുന്നത് വരെ ആരോഗ്യ സേവനങ്ങളുമായി ഫിഫക്ക് ഉറച്ച പിന്തുണ നൽകിയത്.
നിഷിദയാണ് ഡോ.റസീമിന്റെ ഭാര്യ.അംന നസ്രിൻ,അമീൻ റസീം എന്നിവർ മക്കളാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments