സംഘടനകളുടെയും നാട്ടുകരുടെ പ്രതിഷേധം ഫലം കണ്ടു; എരമംഗലത്ത് റോഡ് റീ ടാറിംഗ് നടന്നു.
എരമംഗലത്തെ പ്രമുഖ സാംസ്കാരിക സംഘടനകളും വ്യക്തികളും റോഡിന്റെ ശോചനീയവസ്ഥയെ കുറിച്ച് മുറവിളി കൂട്ടിയതിന് ഫലമുണ്ടായി. ഞായറാഴ്ച കാലത്ത് റോഡ് അറ്റകുറ്റ പണികൾക്കായി എത്തിയ കരാറുകാരോട് കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ച് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ എത്തിയാൽ മാത്രമേ ജോലി തുടങ്ങാൻ അനുവദിക്കൂ എന്ന നാട്ടുകാരുടെ മനോഭാവമാണ് തിങ്കളാഴ്ച നല്ല രീതിയിൽ റീ ടാറിംഗ് നടക്കാൻ കാരണമായത്.
റോഡിലെ വലിയ ഗർത്തങ്ങൾ വരുത്തുന്ന അപകടങ്ങളെ കുറിച്ച് പൊന്നാനി PWD അധികൃതരുമായി നിരന്തരം ഇടപെട്ട് പുരോഗതികൾ വിലയിരുത്തിയതിന്റെയും സമ്മർദ്ദം ചെലുത്തുകയും ചെയ്ത നാട്ടുകാരുടെ ശ്രമമാണ് ഇത്രയും പെട്ടന്ന് ഒരു റീ ടാറിംഗിലേക്ക് കരാറുകാരെയും ഉദ്യോഗസ്ഥരെയും നയിച്ചത്. എരമംഗലത്തെ ഈ റോഡിന്റെ അപാകതയുമായി ബന്ധപ്പെട്ട പരാതി മന്ത്രി മുഹമ്മദ് റിയാസിനു വരെ പരാതി രേഖാമൂലം എരമംഗലത്തെ സംഘടനകൾ എത്തിച്ചിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments