Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം: യൂത്ത് കോണ്‍ഗ്രസ്




മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം: യൂത്ത് കോണ്‍ഗ്രസ്

 കേരളത്തിലെ ക്രമസമാധാനനില വീഴ്ച്ച വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട്  യൂത്ത് കോണ്‍ഗ്രസ്  പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊന്നാനി പോലീസ് സ്റ്റേഷനു മുന്‍മ്പില്‍ 
നോക്കുകുത്തി സ്ഥാപിച്ച് പ്രതിഷേധിച്ചു.

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കാലം മുതൽ മുതൽ കേരളത്തിലെ ക്രമസമാധാനനില തകർന്നിരിക്കുകയാണ്. കൊലപാതക പരമ്പര കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.കേരളത്തിൽ ഗുണ്ടാവിളയാട്ടം കാരണം ജനങ്ങൾ പുറത്തിറങ്ങാൻ തന്നെ ഭയമാണ്.ആർ.എസ്.എസ്.എസ് പോപ്പുലർ ഫ്രണ്ട്  തുടങ്ങിയ വർഗീയ സംഘടനകളെ അഴിച്ചു വിട്ടിരിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് വിനു എരമംഗലം അദ്ധ്യക്ഷത വഹിച്ചു.കെ സ്‌ യു സംസ്ഥാന  ജനറല്‍ സെക്രട്ടറി ടി എം മനീഷ് ഉദ്ഘാടനം ചെയ്യ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ആണ് സമരം സംഘടിപ്പിച്ചത്. പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ്  പ്രസിഡന്റ് മുസ്തഫ വടമുക്ക് മുഖ്യ പ്രഭാഷണം നടത്തി.

നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് താജുദ്ധീൻ പൊന്നാനി യൂത്ത് കോൺഗ്രസ് 'വെളിയൻകോഡ് മണ്ഡലം പ്രസിഡന്റ് ഷിബു കളത്തിൽ പറമ്പിൽ ,യൂത്ത് കോൺഗ്രസ് നന്നമുക് മണ്ഡലം പ്രസിഡന്റ് നിതിൻ ഭാസ്കരൻ 'യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സജി മാക്കാലി , ദിൻഷാദ് പെരുമ്പടപ്പ് , അരുൺലാൽ ആലംകോട് ജയപ്രസാദ്  പെരുമ്പടപ്പ്  ' മണ്ഡലം ഭാരവാഹികൾ ആയ റൗഫ് പാലപ്പെട്ടി 'ഷുക്കൂർ 'സുഫിയാൻ 'ശാരിക് കെ വി തുടങ്ങിയവര്‍ സമരത്തിന് നേതൃത്ത്വം കൊടുത്തു നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് അഡ്വ : കെ വി സജീർ ,സ്വാഗതവും,നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഗോബകുമാർ പൊന്നാനി നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments