Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ദേശീയ സാക്ഷരതാ മിഷൻ പഠ്ന ലിഖ്നാ അഭിയാൻ പദ്ധതിക്ക് മാറഞ്ചേരി പഞ്ചായത്തിൽ തുടക്കമായി.




ദേശീയ സാക്ഷരതാ മിഷൻ പഠ്ന ലിഖ്നാ അഭിയാൻ പദ്ധതിക്ക് മാറഞ്ചേരി പഞ്ചായത്തിൽ തുടക്കമായി.

കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങൾ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധ നേടിയ സാഹചര്യത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ ദേശീയ സാക്ഷരതാമിഷനുമായി നിരന്തരം ബന്ധപ്പെടുകയും പുതിയ പ്രൊപ്പോസലുകൾ സമർപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ 
ദേശീയ സാക്ഷരതാ മിഷൻ   പഠ്ന ലിഖ്നാ അഭിയാൻ എന്ന ഒരു പദ്ധതി കേരളത്തിന് അനുവദിക്കുകയുണ്ടായി .
പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം ആദ്യമായാണ് കേന്ദ്ര സാക്ഷരതാ സ്കീമിൽ കേരളത്തെ പരിഗണിക്കുന്നത്. 2009 ന് ശേഷം കേരളത്തെ പരിഗണിച്ച  ഈ സ്കീമിന്റെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം, പാലക്കാട് മലപ്പുറം, വയനാട്,ഇടുക്കി, എന്നീ 5 ജില്ലകളെയാണ് ഉൾപ്പെടുത്തിയത്. ഈ ജില്ലകളിലെ നിരക്ഷരരായ  2 ലക്ഷം പേരെ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ  ലക്ഷ്യം.
അതിന്റെ ഭാഗമായി മാറഞ്ചേരി പഞ്ചായത്തിൽ പഞ്ചായത്ത്‌ തല സംഘാടകസമിതിയും വാർഡ്തല സംഘാടകസമിതിയും രൂപീകരിക്കുകയും,ചെയ്തു. വാർഡിലെ നിരക്ഷരരെ കണ്ടെത്തുന്നതിന്റെ ഭാഗമായി സർവ്വേ ടീം അംഗങ്ങൾക്കുo റിസോർസ് പേഴ്സൺ, എന്നിവർക്കുള്ള പരിശീലനപരിപാടി പഞ്ചായത്ത്‌ ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയ്യർപേഴ്സൺ ശ്രീമതി ബൾക്കീസ്മെമ്പറുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്റ് ശ്രീ. ടി. വി അബ്ദുൾ അസിസ് നിർവഹിച്ചു. പദ്ധതി വിശദീകരണം പഞ്ചായത്ത്‌ ആർ. പി എ. മുഹമ്മദ്‌ മാസ്റ്റർ നിർവഹിച്ചു.  തുല്യത അധ്യാപിക ശ്രീമതി കമറുന്നിസ ടീച്ചർ സർവേ ഫോറം പരിചയപ്പെടുത്തി. വികസന സ്ഥിരം സമിതി ചെയർ പേഴ്സൺ ലീനമുഹമ്മദാലി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ നിഷ. വി. വി, മെമ്പർമാരായ ശ്രീമതി ബീനടീച്ചർ,
ശ്രീ. നിഷാദ്, റജില അലുങ്ങൽ, മെഹറലി കടവിൽ, ടി. മാധവൻ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി സബിത എന്നിവർആശംസകൾ അർപ്പിച്ചു  സംസാരിച്ചു.സർവ്വേ ഫോങ്ങൾ വാർഡിലെ ആർ. പി മാർ ഏറ്റുവാങ്ങി.ചടങ്ങിന് പ്രേരക് ജയശ്രീ സ്വാഗതവും, കുടുംബശ്രീ ചെയ്ർപേഴ്സൺ ശ്രീമതി ഫൗസിയ നന്ദിയും പറഞ്ഞു.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments