Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മണൽ കാണാതായ സംഭവം പൊന്നാനി എംഎൽഎ നിയമസഭയിൽ ഉന്നയിക്കണം.കോൺഗ്രസ് .




മണൽ കാണാതായ സംഭവം പൊന്നാനി എംഎൽഎ നിയമസഭയിൽ ഉന്നയിക്കണം.
കോൺഗ്രസ് .

പൊന്നാനി. തുറമുഖ പ്രദേശത്തുനിന്ന് കോടികൾ വിലവരുന്ന 30,000 ടൺ മണൽ കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. സമാപന പൊതുയോഗം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. കാണാതായ ഉപ്പുകലർന്ന മണൽ ഉപയോഗിച്ച് കെട്ടിടം നിർമ്മിച്ചാൽ തകർന്നു വീഴുവാൻ  സാധ്യതയുള്ളതിനാൽ മണൽ എവിടെപ്പോയി എന്ന് പോലീസ് കണ്ടുപിടിക്കണമെന്നും, തുറമുഖ വകുപ്പിൻ്റെ  പാസ് ഇല്ലാതെ മണൽ എങ്ങനെ പുറത്തു പോയി എന്നതിനെ പറ്റി അന്വേഷണം നടത്തണമെന്നും, സ്ഥലം എംഎൽഎ മണൽ വിഷയം നിയമസഭയിൽ ഉന്നയിക്കാൻ ധൈര്യം കാണിക്കണമെന്നും ടി സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡണ്ട് വി എസ് ജോയ്, പി ടി അജയ്മോഹൻ, സി ഹരിദാസ്, വി സയ്ദ് മുഹമ്മദ് തങ്ങൾ, എം വി ശ്രീധരൻമാസ്റ്റർ, എ എം രോഹിത്ത്, സിദ്ദീഖ് പന്താവൂർ, ടി കെ അഷ്റഫ്, കെ എം അനന്തകൃഷ്ണൻ മാസ്റ്റർ, എ പവിത്ര കുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി,കെ ശിവരാമൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രതിഷേധ മാർച്ചിന്  എം അബ്ദുൽ ലത്തീഫ്, എൻ പി നബീൽ, ഷംസു കല്ലാട്ടയിൽ, പുന്നക്കൽസുരേഷ്, വി ചന്ദ്രവല്ലി എന്നിവർ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments