ചങ്ങാടം റോഡ് ശോചനീയാവസ്ഥ: അൽ ഫലാഹ് വിദ്യാർത്ഥികളുടെ ജനകീയ ഒപ്പ് ശേഖരണം ശ്രദ്ധേയമായി
വെളിയങ്കോട്: പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പ്രധാന റോഡുകളിൽ ഒന്നായ ചങ്ങാടം റോഡിൻ്റെ ശോചനീയാവസ്ഥ തുടരുകയും നാട്ടുകാരെയും, വിദ്യാർത്ഥികളെയും ഏറെ ദുരിതത്തിലാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ അധികാരികളുടെ അടിയന്തര ശ്രദ്ധയിലേക്ക് ഈ ദുരവസ്ഥ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജനകീയ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡാലിയ എം.എ ഉദ്ഘാടനം നിർവ്വഹിച്ചു. ശേഖരിച്ച ഒപ്പുകളും നിവേദനവും വിദ്യാർത്ഥികൾ വെളിയങ്കോട് പഞ്ചായത്ത് കാര്യാലയത്തിൽ പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസുവിനു സമർപ്പിച്ചു.റോഡു പുനർനിർമാണ ടെൻഡറുകളിൽ ആദ്യ നിർമാണ ഘട്ടത്തിലേക്ക് ചങ്ങാടം റോഡിനെ പരിഗണിക്കുമെന്ന് നിവേദനം സ്വീകരിച്ചു കൊണ്ട് അദ്ദേഹം ഉറപ്പു നൽകി.മഹാമാരി കാലത്ത് കോവിഡ് വാക്സിനേഷൻ സെൻ്ററായി നിലകൊണ്ട അൽഫലാഹ് സ്കൂളിൻ്റെ സമയബന്ധിത ഇടപെടലുകളെ പ്രസിഡൻ്റ് അഭിനന്ദിച്ചു. 8, 9 ക്ലാസ്സുകളിലെ സോഷ്യൽ ക്ലബ്ബ് അംഗങ്ങളും അദ്ധ്യാപകരായ അസീല, ഷെഹീന, അബ്ബാസലി എന്നിവരും ഒപ്പ് ശേഖരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments