പഠന ലിഖ്ന അഭിയാൻ പദ്ധതിയുടെ മാറഞ്ചേരി പഞ്ചായത്ത് തല പഠന ക്ലാസ്സ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സമീറ എളേയടത്ത് നിർവ്വഹിച്ചു.
കേരള സംസ്ഥാന സാക്ഷരത മിഷന്റെ കീഴിൽ നടക്കുന്ന കേന്ദ്രവിഷകൃത പദ്ധതിയായ പഠന ലിഖ്ന അഭിയാൻ പദ്ധതിയുടെ പഞ്ചായത്ത് തല പഠന ക്ലാസ്സ് ഉദ്ഘാടനം അവണ്ടി തറ മദ്രസയിൽ വെച്ച് നടന്നു. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് സമീറ എളേയടത്ത് പഠനോപകരണങ്ങൾ നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ബൾക്കീസ് തൈപറമ്പിൽ അധ്യക്ഷത വഹിച്ചു. സുജീർ പി വി (ജില്ലാ റിസോർസ് ഗ്രൂപ്പ് അംഗം) പദ്ദതി വിശദീകരിച്ചു. , നിഷ. വി. വി (ക്ഷേമകാര്യ സ്ഥിരം സമിതി ചെയ്യർപേഴ്സൺ) സുഹറ ഉസ്മാൻ, (മെമ്പർ) മുഹമദ് മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു.
ചടങ്ങിന് പ്രേരക് വി.ജയശ്രീ സ്വാഗതവും, പ്രീതി ടീച്ചർ (ജില്ലാ റിസോർസ് ഗ്രൂപ്പ് അംഗം ) നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments