പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യമേഖലയിൽ നടപ്പിലാക്കുന്ന മത്സ്യതൊഴിലാകൾക്ക് മോട്ടോർ സൈക്കിൾ വിതരണം ചെയ്തു.
50% സബ്സിഡി നിരക്കിൽ 7 CT 100 ബൈക്കുകൾ ആണ് വിതരണം ചെയ്തത് .പാലപ്പെട്ടി ഗവൺമെൻ്റ് ഫിഷറീസ് യൂ പി സ്ക്കൂളിൽ നടന്ന പരിപാടി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻറിങ്ങ് കമിറ്റി ചെയർപേഴ്സൺ സൗദ അബ്ദുള്ള അധ്യക്ഷത വഹിച്ചു. കൗലത്ത് യഹിയ ഖാൻ ,ഷം ല എന്നിവർ ആശംസ അർപ്പിച്ചു. സുനിൽദാസ് സ്വാഗതവും പൊന്നാനി ഫിഷറീസ് ഓഫീസർ സുലൈമാൻ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments