ദാറുസ്സലാമത്ത് ഇസ്ലാമിക് കോംപ്ലക്സ് ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അനാഥ അഗതി മന്ദിരത്തിലെ പുതിയ ബാച്ച് ഉൽഘാടനം ചെയ്തു.
എരമംഗലം (23.12.2021)
എരമംഗലം ദാറുസ്സലാമത്ത് ഇസ്ലാമിക് കോംപ്ലക്സ് മുൻ ചെയർമാൻ സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങൾ അവർകളുടെ നിര്യാണം മൂലം ഒഴിവുവന്ന സ്ഥാനത്തേക്ക് ബഹു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. ഇന്നലെ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ച് ബഹു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചെയർമാൻ പദവി ഔദ്യോഗികമായി ഏറ്റുടുത്തു.
അതോടൊപ്പം അനാഥ അഗതി മന്ദിരത്തിലെ പുതിയ ബാച്ച് സയ്യിദ് സാദിഖലി തങ്ങൾ ഉൽഘാടനം ചെയ്യുകയും ചെയ്തു.
ഇരുപത് വിദ്യാർത്ഥികളുടെ പുതിയ ബാച്ചിന് സൂറത് ഫാത്തിഹ ഓതിക്കൊടുത്തു കൊണ്ട് തങ്ങൾ തുടക്കം കുറിച്ചു.
കോവിഡ് പ്രോട്ടോകോൾ പ്രകാരം ലളിതമായി സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ ബഹു പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങൾ അദ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി VK കുഞ്ഞിമോൻ ഹാജി റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് ചെയർമാൻ TM മുഹിയദ്ധീൻ ഹാജി, ട്രഷറർ കെ മൊയ്‌തുണ്ണി മുസ്‌ലിയാർ, സിക്രട്ടറി PN മുഹമ്മദ്, മജീദ് ഹാജി പാടിയോടത്ത്, അബു താഹിർ ബാഖവി, VKM ഷാഫി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ദാറുസ്സലാമത് കോംപ്ലക്സ് വർക്കിംഗ് ചെയർമാൻ Dr. മുഹമ്മദ് ബിൻ അഹമ്മദ് സ്വാഗതവും സിക്രട്ടറി ശാഹുൽ ഹമീദ് VK നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments