കെ കരുണാകരൻ്റെ ശൈലിയുള്ള നേതാക്കൾ രാഷ്ട്രീയത്തിൽ ഉയർന്നു വരണം;കോൺഗ്രസ്.
പൊന്നാനി. ലീഡർ കെ കരുണാകരൻ്റെ ചരമ വാർഷികം ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ആചരിച്ചു. കരുണാകരനെ പോലെ നേതൃത്വപാടവം ഉള്ള നേതാക്കൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഇല്ലാത്തതാണ് ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണമെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വി സയ്ദ് മുഹമ്മദ് തങ്ങൾ തങ്ങൾ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് നബീൽ നെയ്തല്ലൂർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, പ്രദീപ് കട്ടിലായിൽ,സി ജാഫർ, ഊരകത്ത് രവി, ടി പത്മനാഭൻ, ആർ വി മുത്തു,വിബീഷ്ചന്ദ്രൻ, എം ഫസലു, നാസർപുത്തംകുളം എന്നിവർ പുഷ്പാർച്ചന നടത്തി പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments