കലാം ബുക്ക് ഒഫ് വേൾഡ് റെക്കോർഡിസിൽ
ഇടം നേടി കോടത്തൂർ സ്വദേശിനി മൂന്നര വയസ്സുള ഫാത്തിമ്മ സഹ്റ
ലോകത്തിന്റെ ഓരോ കോണിൽ നിന്നുമുള്ള പ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2018 ൽ ആരംഭിച്ച കലാം വേൾഡ് റെക്കോർട്ട് ബുക്കിൽ ആണ് പെരുമ്പടപ്പ് കോടത്തൂർ സ്വദേശിനി മൂന്നര വയസ്സുള്ള ഫാത്തിമ്മ സഹ്റ ഇടം നേടിയത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ അതുല്യമായ കഴിവുകൾ രേഖപ്പെടുത്തുകയും അതുവഴി എല്ലാ മേഖലകളിലെയും നേട്ടങ്ങൾക്ക് ഒരു പൊതു മാനദണ്ഡം സ്ഥാപിച്ച് പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് ഈ വേൾഡ് റെക്കോർഡ്സിന്റെ പ്രത്യേകത.
അസാധാരണമായ ഗ്രാഹ്യശേഷിയുള്ള ഉള്ള ജീനിയസ് ആയത്കൊണ്ടാണ് ഫാത്തിമ സഹ്റ
ബുക്കിൽ ഇടം നേടിയിരിക്കുന്നത്.
3 മിനിറ്റ് 32 സെക്കൻഡിനുള്ളിൽ 239 രാജ്യങ്ങളുടെ പതാക തിരിച്ചറിയുകയും
അവയുടെ തലസ്ഥാനങ്ങൾ പറയുകയും ചെയ്യും സഹ്റ, ഇന്ത്യയുടെ 29 സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനവും 56 സെക്കൻഡിനുള്ളിൽ പറയുകയും .3 സെക്കൻഡിനുള്ളിൽ എല്ലാ ഗ്രഹങ്ങളും 7 മിനിറ്റ് 8 സെക്കൻഡിനുള്ളിൽ 80 gk ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു ഈ മിടുമിടുക്കി .14 ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ പേര് 14 സെക്കൻഡിനുള്ളിലും 42 മൃഗങ്ങൾ, 22 പക്ഷികൾ എന്നിവയും,15 പ്രാണികൾ, 42 പഴങ്ങൾ, 47 പച്ചക്കറികൾ എന്നിവ 5 മിനിറ്റിനുള്ളിലും ഇംഗ്ലീഷിൽ പറയുന്നു. 1 മിനിറ്റ് 21 സെക്കൻഡിനുള്ളിൽ 28 മനുഷ്യ ശരീരഭാഗങ്ങൾ ഇംഗ്ലീഷിൽ പറയുന്നു, 4 മിനിറ്റ് 48 സെക്കൻഡിനുള്ളിൽ 16 ഇംഗ്ലീഷ് നഴ്സറി റൈമുകളും 42 സെക്കൻഡിനുള്ളിൽ ഇംഗ്ലീഷിൽ 17 രൂപങ്ങൾ, 38 സെക്കൻഡിനുള്ളിൽ 12 നിറങ്ങളും, 10 പൂക്കളുടെ പേര് 14 സെക്കൻഡിനുള്ളിലും, 21 ആന്തരിക അവയവങ്ങളുടെ പേരുകൾ1 മിനിറ്റ് 18 സെക്കൻഡിനുള്ളിലും, 31 സെക്കൻഡിനുള്ളിൽ കേരളത്തിലെ 14 ജില്ലകളും 1 മിനിറ്റ് 25 സെക്കൻഡിനുള്ളിൽ ഇംഗ്ലീഷ് അക്ഷരമാലയും, ഖുറാൻ 15 അധ്യായങ്ങൾ ചൊല്ലുകയും ചെയ്യുന്നു ഈ കുട്ടി. വീട്ടിൽ മാതാവ് ഖുറാൻ പരായണം ചെയ്യുന്നത് നിമിഷങ്ങൾക്കുള്ളിൽ മനപാഠമാക്കി തിരിച്ചു ചൊല്ലി തുടങ്ങിയത് ശ്രദ്ധയിൽ പെട്ടപോഴാണ് വീട്ടുകാർ ഈ കുട്ടിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പരിശീലനം നൽക്കി വികസിപിച്ചു തുടങിയത്.
കോടത്തൂർ സ്വദേശി ഫാരിസ് ഒ.വി യുടേയും
സറീനയുടെ മകളാണ് ഫാത്തിമ്മ സഹ്റ .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments