വെളിയംകോട് പഞ്ചായത്തിലെ ജനപ്രതിനിധികൾ ഉൾപ്പെടെ ടി.എം. സിദ്ധിഖിന്റെ രാഷ്ട്രീയ നിലപാട് പിന്തുടരാൻ തയ്യാറായി നിരവധി പേർ.
പൊന്നാനിയെ കാതോർത്ത് രാഷ്ട്രീയ കേരളം.
പൊന്നാനിയിൽ സി.പി.എമ്മിലെ വിഭാഗീയത മറ നീക്കി പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ പൊന്നാനി ഏരിയ കമ്മറ്റി അംഗവും , വെളിയങ്കോട് ലോക്കൽ സെക്രട്ടറിയും, മുൻ പെരുമ്പടപ്പ് ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ടുമായ ആറ്റുണ്ണി തങ്ങൾ സി പി ഐ എം പ്രവർത്തന തലങ്ങളിൽ നിന്നും ഇന്നലെ രാജിവെച്ചിരുന്നു. തുടർന്ന് ഇന്ന് ഏരിയ കമ്മറ്റി അംഗം എൻ.കെ. സൈനുദ്ധീൻ രാജി വെച്ചു. ടി.എം. സിദ്ധിഖിന്റെ രാഷ്ട്രീയ നിലപാട് അറിയാനുള്ള ആകാംക്ഷയിലാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള ഒരു പറ്റം ഇടതുപക്ഷ സഹയാത്രികർ. പൊന്നാനി മണ്ഡലത്തിൽ രാഷ്ട്രീയ അഭ്യൂഹങ്ങൾ ഏറെ നിറയുന്നുണ്ടെങ്കിലും ടി.എം. സിദ്ധിഖ് എടുക്കുന്ന രാഷ്ട്രീയ തീരുമാനം ഉൾക്കൊണ്ട് കൂടെ പ്രവർത്തിക്കാൻ നിരവധി പേർ തയാറാണ് എന്നത് പകൽ വെളിച്ചം പോലെ യാഥാർത്ഥ്യമാണ്. പൊന്നാനി മണ്ഡലത്തിൽ സി.പി.ഐ പാർട്ടിയിലെ ഒരു വിഭാഗം പ്രോഗ്രസ്റ്റിവ് ഫൗണ്ടേഷൻ എന്ന സംഘടന രൂപീകരിച്ച് നടത്തിയ വിഭാഗീയ പ്രവർത്തനത്തെ പ്രോൽസാഹിപ്പിച്ച സി.പി.എം. ന് അതേ നാണയത്തിൽ ലഭിക്കുന്ന തിരിച്ചടി കൂടിയാണ് ഈ വിഭാഗീയയിതയെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments