Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഖുർആൻ്റെ ശരിയായ പഠനത്തിലൂടെയും ചിന്തയിലൂടെയും ഇസ്ലാമിനെ അഭിമാനപൂർവ്വം പ്രതിനിധീകരിക്കുക: ഡോ:സലീൽ ഹസ്സൻ





ഖുർആൻ്റെ ശരിയായ പഠനത്തിലൂടെയും ചിന്തയിലൂടെയും ഇസ്ലാമിനെ അഭിമാനപൂർവ്വം പ്രതിനിധീകരിക്കുക: ഡോ:സലീൽ ഹസ്സൻ

മാറഞ്ചേരി: ജമാഅത്തെ ഇസ്‌ലാമി കേരള സംഘടിപ്പിക്കുന്ന "ഇസ് ലാം ആശയസംവാദത്തിൻ്റെ സൗഹൃദ നാളുകൾ " കാമ്പയിനിൻ്റെ ഭാഗമായി വിദ്യാർത്ഥി -യുവജനങ്ങൾക്കായി സോളിഡാരിറ്റി ,എസ്.ഐ.ഒ, ജി.ഐ.ഒ മാറഞ്ചേരി ഏരിയ സംയുക്തമായി മുക്കാല തണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂത്ത് മീറ്റിൽ  മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു
 അൻസാർ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ ഡോ: സലീൽ ഹസ്സൻ. നാസ്തിക, ലിബറലിസം, ഇസ് ലാം എന്ന തലക്കെട്ടിലൂന്നി നിർവ്വഹിച്ച വിഷയാവതരണത്തിൽ സാമുദായികമായോ വംശീയമായോ ജനങ്ങൾക്കിടയിൽ വിവേചനം കൽപ്പിക്കാത്ത ആദിമ മനുഷ്യൻ മുതൽ അന്ത്യ ദിനം വരെയുള്ള മുഴുവൻ ജനസഞ്ചയത്തെയും ഉൾകൊള്ളുന്ന വിശാലമായ പ്രത്യേയശാസ്ത്രമെന്ന നിലയിൽ ഇസ് ലാം ആരെയും ആകർഷിക്കുന്നതാണെന്ന്  പണ്ഡിതോചിതവും പഠനാർഹമായ രീതിയിലുള്ള വിഷയാവതരണത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. സോളിഡാരിറ്റി മാറഞ്ചേരി ഏരിയ പ്രസിഡൻ്റ് കെ.പി.ഷെരീഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മാസ്റ്റർപടി മസ്ജിദുറഹ്മാൻ ഇമാം ഇക്ബാൽ മലയിൽ പ്രാർത്ഥന നിർവ്വഹിച്ചു..സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ:വാസിഖ് നുവൈദ്, നിയമ പഠനം പൂർത്തീകരിച്ച അഡ്വ: സഹൽ അബ്ദുൽ ഖാദർ എന്നിവരെ പരിപാടിയിൽ ആദരിച്ചു.ജ.ഇ വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സി.വി.ജമീല സമാപന ഭാഷണം നിർവ്വഹിച്ചു. എസ്.ഐ.ഒ മാറഞ്ചേരി ഏരിയ പ്രസിഡൻ്റ് മുനീബ് .സി.പി സ്വാഗതവും ജി.ഐ.ഒ മാറഞ്ചേരി ഏരിയ സമിതി അംഗം ഹസ്ന.ടി നന്ദിയും പ്രകാശിപ്പിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments