ആഘോഷപ്പന്തലിൽ താമലശ്ശേരി ടൈഗേഴ്‌സ് ചാമ്പ്യന്മാർ
മാറഞ്ചേരി തണ്ണീർ പന്തൽ സംഘടിപ്പിച്ച യു എ ഇ ദേശീയ ദിനാഘോഷ പരിപാടിയായ "മലബാർ ഗോൾഡ് ആഘോഷപ്പന്തലിൽ" താമലശ്ശേരി ടൈഗേഴ്‌സ് ഓവറോൾ കിരീടം നേടി. വാശിയേറിയ 6 മത്സരങ്ങളിൽ 30 പോയിന്റ് നേടിയാണ് ടൈഗേഴ്‌സ് ഒന്നാമതെത്തിയത്. കിങ്‌സ് കാഞ്ഞിരമുക്ക് രണ്ടാം സ്ഥാനവും നാലകം ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനവും നേടി.
ദുബായ് സ്കൗട്ട് മിഷൻ സ്‌കൂളിൽ നടന്ന ആറാമത് ആഘോഷപ്പന്തൽ വൈവിധ്യമായ കലാ കായിക മത്സരങ്ങളാലും സൗഹൃദ കൂടിച്ചേരലുകളാലും സമ്പുഷ്ടമായിരുന്നു. മത്സരങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തം ഏറെ ഹൃദ്യമായിരുന്നു. വാശിയേറിയ കമ്പ വലി മത്സരത്തിൽ കിങ്‌സ് കാഞ്ഞിരമുക്ക് ചാമ്പ്യന്മാരായി, ഒപ്പം പനമ്പാട് പാന്തേഴ്‌സും പരിച്ചകം ഫാൽക്കൻസും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments