അയിരൂരിൽ പുലിയെ കണ്ടെന്ന് അഭ്യൂഹം; അനാവശ്യ ഭീതി പരത്തരുതെന്ന് പെരുമ്പടപ്പ് പോലീസ് .
പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ, പുലിയുയേടെതെന്ന് സംശയിപ്പിക്കുന്ന കാൽ പാദങ്ങളും കണ്ടെത്തി. എന്നാൽ അനാവശ്യ ഭീതി പരത്തരുതെന്ന് പെരുമ്പടപ്പ് പോലീസ് അറിയിച്ചു. കാൽ പാദ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ഏത് ജീവിയാണെന്ന് സ്ഥിരീകരിക്കാതെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും വനം വകുപ്പിന്റെ സഹായം തേടിയിട്ടുണ്ടെന്നും പെരുമ്പടപ്പ് SHO അറിയിച്ചു.
പ്രാഥമിക നിഗമനത്തിൽ പുലിയാണെന്ന് ഉറപ്പിച്ച് പറയാൻ സാധിച്ചിട്ടില്ല. രൂപ സാദൃശ്യത്തിൽ പുലിയോടാണ് ഏറെ സാമ്യമെന്ന് കണ്ടതെന്ന് നാട്ടുകാരിൽ പലരും പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചാവക്കാട് കണ്ടെത്തിയ കാട്ടു പൂച്ച, വള്ളിപ്പുലി, കോക്കാൻ ഇനത്തിൽ പെട്ടതാകാം എന്നാണ് പോലിസ് നിഗമനം.
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ നാട്ടുകാരുടെ സുരക്ഷയെ പരിഗണിക്കാനാണ് പോലീസ് നിർദ്ദേശം.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments