Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്ത്രക്ഷിതാക്കൾക്ക്സദ്ഗമയ - പരിശീലനം നലകി



വെളിയങ്കോട് പഞ്ചായത്ത്
രക്ഷിതാക്കൾക്ക്
സദ്ഗമയ - പരിശീലനം നലകി

വെളിയങ്കോട് ഗ്രാമപഞ്ചായത്ത്  ഹോമിയോ ഡിസ്പൻസറിയുടേയും  താഴത്തേൽപടി 
യു .എം. എം.,എൽ .പി സ്കൂൾ പി.ടി.എ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിലെ രക്ഷിതാക്കൾക്ക്  സ്നേഹപൂർവ്യ സദ്ഗമയ പരിശീല  പരിപാടി സംഘടിപ്പിച്ചു . 
സ്കൂൾ  കോൺഫറൻസ് ഹാളിൽ ചേർന്ന  യോഗം ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു 
സ്കൂൾ  പി.ടി. എ പ്രസിഡന്റ് പി. രാജാറാം അധ്യക്ഷത വഹിച്ചു  . പൊന്നാനി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷോജ ടീച്ചർ  മുഖ്യാഥിതിയായി . 

കുട്ടികളിലെ വ്യത്യസ്തവും സവിശേഷവുമായ കഴിവുകളും പരിമിതികളും തിരിച്ചറിയുന്നതിനും , പഠന വൈകല്യം ,  ഹൈപ്പർ ആക്റ്റിവിറ്റി , മറ്റ് ഭിന്ന ശേഷികൾ എന്നിവ നേരത്തേ തന്നെ മനസ്സിലാക്കുന്നതിനും ആവശ്യമായ ശാസ്ത്രീയ പരിചരണം ഉറപ്പു വരുത്തി കുട്ടികൾക്കുo രക്ഷിതാ
ക്കൾക്കും  ആവശ്യമായ മനശാസ്ത്രപരമാ പിന്തുണ നൽകുക എന്നതാണ്  പരിശീലനം കൊണ്ട് ലക്ഷ്യം  വെക്കുന്നത് .  

ഹോമിയോ മെഡിക്കൽ ഓഫീസർ  ഡോ . ബിന്ദു പദ്ധതി വിശദീകരണം നടത്തി . ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര ,  ഗ്രാമപഞായത്ത് സെക്രട്ടറി  കെ . കെ . രാജൻ ,  ബി.പി.സി . പൊന്നാനി  ഹരി ആനന്ദ് കുമാർ , വാർഡ് മെമ്പർ ഷീജ സുരേഷ് , ഹെഡ്മാസ്റ്റർ കെ. നൗഷാദ്
കെ.എം. ജയനാരായണൻ 
സുരേഷ് പാട്ടത്തിൽ , എം.ടി. എ പ്രസിഡന്റ് സൂര്യ തുടങ്ങിയവർ  സംസാരിച്ചു 
സൈക്കോളജിസ്റ്റ് , സിതാര എം അലി , സ്പീച്ച് തെറാപ്പിസ്റ്റ്  സഹല , സ്പെഷ്യൽ ടീച്ചർ  നിഷ തുടങ്ങിയവർ  പരിശീലനത്തിന്  നേതൃത്വം നല്കി .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments