Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അൽഫലാഹ് അലൂംനി മീറ്റ് പ്രഖ്യാപനവും ഐ.ഇ.സി.ഐ അനുമോദനവും സംഘടിപ്പിച്ചു.



അൽഫലാഹ് അലൂംനി മീറ്റ്  പ്രഖ്യാപനവും  ഐ.ഇ.സി.ഐ അനുമോദനവും സംഘടിപ്പിച്ചു.

വെളിയങ്കോട്: പ്രമുഖ വിദ്യാഭ്യാസ സെൽ ഐ.ഇ.സി.ഐ യുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ടാലൻ്റ് സെർച്ച് ടെസ്റ്റിൽ ഈ അദ്ധ്യയന വർഷത്തിൽ മികച്ച പ്രാതിനിധ്യം കൈവരിച്ച അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂളിനുള്ള അനുമോദന സംഗമം ഐ.ഇ.സി.ഐ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഡോ: മുഹമ്മദ് ബദീഉസ്സമാൻ ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ ചെയർമാൻ മുഹ്‌യുദ്ധീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. അലൂംനി മീറ്റ് പ്രഖ്യാപനം പ്രശസ്ത സിനിമ സംവിധായകനും അൽഫലാഹ് പൂർവ്വ വിദ്യാർത്ഥിയുമായ സകരിയ്യ മുഹമ്മദ് നിർവ്വഹിച്ചു.2022 ഫെബ്രു: 20 ന് വിപുലമായ അലൂംനി മീറ്റ് സംഘടിപ്പിക്കും. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും സംഘടിപ്പിച്ചു.സ്കൂൾ മാനേജർ ശിഹാബ് മാസ്റ്റർ ആശംസകളർപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ ഡാലിയ.എം.എ സ്വാഗതവും അക്കാദമിക് കോഡിനേറ്റർ കെ.പി ഷെരീഫ് നന്ദിയും പ്രകാശിപ്പിച്ചു. വൈസ് ചെയർമാൻ  മുഹമ്മദ്‌ മൂരിയത്ത്, അഡ്മിനിസ്ട്രേറ്റർ കെ.ഖാസിം, ട്രസ്റ്റ് മെമ്പർമാരായ ബഷീർ, സലീം, പി.ടി.എ പ്രസിഡൻ്റ് ബാദുഷ കെ.പുള്ളി, അലൂംനി പ്രസിഡൻ്റ് നഈം.എം എന്നിവർ സംബന്ധിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments