ഹോൺമുഴക്കി റോഡിലൂടെ ചീറിപ്പായുന്നവർ ഇനി സൂക്ഷിക്കുക, ഓപ്പേറേഷൻ ഡെസിബലുമായി മോട്ടോർവാഹന വകുപ്പ്
മലപ്പുറം ജില്ലയിൽ രണ്ട് ദിവസം കൊണ്ട്
259 വാഹനങ്ങൾക്കെതിരെ നടപടി-115500 രുപ പിഴ ഈടാക്കി.
തിരൂരങ്ങാടി:കാത് തുളയ്ക്കുന്ന ഹോൺമുഴക്കി റോഡിലൂടെ ചീറിപ്പായുന്നവർ ഇനി സൂക്ഷിക്കുക നിങ്ങളുടെ പിന്നാലെ മോട്ടോർവാഹനവകുപ്പ് ഉണ്ട്. അതിശബ്ദമുള്ള ഹോണുകൾ പിടികൂടാൻ ഓപ്പേറേഷൻ 'ഡെസിബലുമായി' മോട്ടോർവാഹന വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡുകൾ നിരത്തിലിറങ്ങി തുടങ്ങി. ജില്ലാ എൻഫോഴ്സ്മെൻ്റ് ആർടിഒ കെ കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം ഉദ്യോഗസ്ഥരും, വിവിധ സബ് ഓഫീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തിരൂരങ്ങാടി, പൊന്നാനി, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, നിലമ്പൂര്, തിരൂർ, വളാഞ്ചേരി, കോട്ടക്കൽ, തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചും, ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും, ഹോൺ മുഴക്കി ചീറിപ്പായുന്ന വാഹനങ്ങങ്ങളിലും മാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ എയർ ഹോൺ ഘടിപ്പിച്ച 259 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 115500 രുപ പിഴ ഈടാക്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർടിഒ കെ കെ സുരേഷ് കുമാർ പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments