Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ റെയിൽ പദ്ധതിയില്‍നിന്ന്​ കേരള, കേന്ദ്ര സര്‍ക്കാറുകള്‍ പിന്തിരിയണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി.




കെ റെയിൽ പദ്ധതിയില്‍നിന്ന്​ കേരള, കേന്ദ്ര സര്‍ക്കാറുകള്‍ പിന്തിരിയണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി.


കേരളത്തിലെ എം.പിമാര്‍ ശക്തമായി പിന്തുണച്ചു. വ്യാഴാഴ്​ച ശൂന്യവേളയിലാണ് ഇ.ടി. കെ റെയില്‍ പ്രശ്‌നം സഭയില്‍ ഉന്നയിച്ചത്. പദ്ധതി അനാവശ്യമാണ്.

കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്നതിന് മാത്രമാണ് ഈ പദ്ധതി. 524 .35 കി.മി ദൂരമുള്ള പാത ഒരിക്കലും പ്രായോഗികമല്ല. ഈ പദ്ധതിക്കായി മുടക്കുന്ന തുകയും പ്രയോജനവും തമ്മില്‍ ഒരു ബന്ധവുമില്ല. 20000ലധികം ആളുകള്‍ ഇതി​ന്‍െറ ഫലമായി കുടിയൊഴിക്കപ്പെടും.

ഒരു പഠനവും ഇക്കാര്യത്തില്‍ നടന്നിട്ടില്ല. ഗതാഗത സര്‍വേ, പാരിസ്ഥിതിക പഠനം, സാമൂഹിക പ്രത്യാഘാതങ്ങള്‍ ഇവയൊന്നും നടത്തിയിട്ടില്ല. ഡി.പി.ആര്‍ തന്നെ തയാറാക്കിയത് സങ്കല്‍പങ്ങളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിലാണ്. ചെലവും വരവും വിശ്വസനീയമല്ല.

ഒരു സാഹചര്യത്തിലും പ്രയോജനകരമല്ലാത്ത ഈ പദ്ധതിക്കെതിരെ കേരളത്തില്‍ ശക്തമായ ജനവികാരം ഉയര്‍ന്നുവന്നിരിക്കുകയാണെന്നും ഇ.ടി. ചൂണ്ടിക്കാട്ടി. വിവേകശൂന്യമായ ഈ പദ്ധതിയില്‍നിന്ന്​ കേരള, കേന്ദ്ര സര്‍ക്കാറുകള്‍ പിന്തിരിയണമെന്നും ഇ.ടി. ആവശ്യപ്പെട്ടു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments