മോഷ്ടിച്ച ബൈക്കുമായി മോഷ്ടാക്കൾ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ .
ഒരാള്‍ ഓടി രക്ഷപ്പെട്ടു. തിരൂരങ്ങാടി വെളിമുക്ക് സ്വദേശി മുസാഫിര്‍ (21), ചെമ്മാട് സ്വദേശി റിനാന്‍ (21) എന്നിവരാണ് പിടിയിലായത്.
പുലര്‍ച്ചെ പട്രോളിങ്ങിനിടെ ചിയ്യാനൂര്‍ പാടത്ത് ജാസ് ബാറിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്തതോടെ യുവാക്കള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അതിസാഹസികമായി യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതോടെ പൊന്നാനി നരിപ്പറമ്ബ് സ്വദേശിയുടെ മോഷണം പോയ ബുള്ളറ്റ് ആയിരുന്നു യുവാക്കള്‍ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. കൂടുതല്‍ മോഷണം നടത്താന്‍ യുവാക്കള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.
പ്രധാന പ്രതിയായ ഒരാളെ കൂടി കേസില്‍ പിടികൂടാന്‍ ഉണ്ടെന്നും ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്‍റെ നേതൃത്വത്തില്‍ എസ്.ഐ ഹരിഹരസൂനു, സി.പി.ഒമാരായ രാജേഷ്, ജസ്റ്റിന്‍ രാജ്, ക്രിറ്റിക്കല്‍ കെയര്‍ അംഗം അജിത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments