Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കം



പെരുമ്പടപ്പ്  ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കം
മാറഞ്ചേരി:  

പെരുമയോടെ പെരുമ്പടപ്പ് എന്ന ശീർഷകത്തിൽ പെരുമ്പടപ്പ്  ബ്ളോക് പഞ്ചായത്തിലെ പെരുമ്പടപ്പ്  ഡിവിഷൻ സംഘടിപ്പിക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കമാകുമെന്നു സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു ഡിസംബർ 17 , 18  തിയ്യതികളിലായി പുത്തൻപള്ളി കെ എം എം സ്കൂളിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.

 അവൾ നടന്ന വഴികൾ, നിളയുടെ എഴുത്തുകൾ, മലയാള സിനിമയുടെ അതിരുകൾ വരക്കുന്നതാര് എന്നെ വിഷയങ്ങളിൽ പ്രഗത്ഭർ പങ്കെടുക്കുന്ന ചർച്ചകൾ ഫെസ്റ്റിവലിന്റെ ഭാഗമാണ്. പി.സി. വിഷ്‌ണുനാഥ്‌ എം.എൽ.എ , മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് , യുവ സംവിധായകൻ പ്രെജേഷ് സെൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കുമെന്നും സംഘാടകർഅറിയിച്ചു.  വാർത്ത സമ്മേളനത്തിൽ  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി.റംഷാദ് , കോർഡിനേറ്റർ നബീൽ ബിൻ അബൂബക്കർ എന്നിവർ പങ്കെടുത്തു. 


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments