നവ്യാനുഭവമായി സ്ട്രൈറ്റ് ലൈൻ ക്യാമ്പ്
ടീം ഒലിവ് അംഗങ്ങൾക്കായി പൊന്നാനി സോൺ സംഘടിപ്പിച്ച സ്ട്രൈറ്റ് ലൈൻ ക്യാമ്പ് പുത്തൻ അനുഭവ പാഠങ്ങൾ പകർന്നു നൽകി സമാപിച്ചു. പുതു തലമുറ നേതൃത്വത്തെ വാർത്തെടുക്കുകയെന്ന ലക്ഷ്യ ത്തോടെയാണ് സ്റ്റേറ്റ് കമ്മറ്റി ക്യാമ്പ് വിഭാവനം ചെയ്തത്.
രണ്ടു ദിവസങ്ങളിലായി മാറഞ്ചേരി ക്രെസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബഹു:യൂസഫ് ബാഖവി മാറഞ്ചേരി പതാക ഉയർത്തി തുടക്കം കുറിച്ച ക്യാമ്പിൽ, ബഹു: ഹംസ സഖാഫി വെളിയങ്കോട് പ്രാർത്ഥന നിർവഹിച്ചു.അബ്ദുൽ മജീദ് സഅദി അധ്യക്ഷനായ ക്യാമ്പ് സയ്യിദ് സീതിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് സ്വാദിഖ് വെളിമുക്,റഹീം മാസ്റ്റർ കരുവള്ളി,അബൂബക്കർ പടിക്കൽ,അബ്ദു റസാഖ് സഖാഫിവെള്ളിയാമ്പുറം,മുനീർ പാഴൂർ ,മുർഷിദ് പൊന്നാനി നിസാർ പുത്തൻ പള്ളി, ഹബീബ് കഞ്ഞിരമുക്ക് എന്നിവർ നേതൃത്വം നൽകി. 25 ശനി 9 മണിക്ക് ആരംഭിച്ച ക്യാമ്പ് 26 ഞായർ 11മണിയോടെ സയ്യിദ് സീതി കോയ തങ്ങളുടെ വിടവാങ്ങൽ പ്രസംഗത്തോടെ സമാപ്തി കുറിച്ചു.
ഷമീർ വടക്കേപ്പുറം സ്വാഗതവും സക്കീർ kv നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല് വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments